ന​ല്ല അ​ന്ത​സു​ള്ള ആ​ളാ​ണ‌്! ആ ​ക​മ​ന്‍റ് ഇ​വി​ടെ പോ​സ്റ്റ് ചെ​യ്യാ​ന്‍ എ​ന്‍റെ മാ​ന്യ​ത അ​നു​വ​ദി​ക്കു​ന്നി​ല്ല; മോ​ശം ക​മ​ന്‍റി​ട്ട​യാ​ള്‍​ക്കെ​തി​രേ അ​ശ്വ​തി ശ്രീ​കാ​ന്ത്

വ്യ​ത്യ​സ്ത അ​വ​ത​ര​ണ ശൈ​ലി​യു​മാ​യി പ്രേ​ക്ഷ​ക​ര്‍​ക്ക് പ്രി​യ​ങ്ക​രി​യാ​യ അ​വ​താ​രി​ക​യാ​ണ് അ​ശ്വ​തി ശ്രീ​കാ​ന്ത്. ഇ​പ്പോ​ഴി​താ മോ​ശം ക​മ​ന്‍റി​ട്ട​യാ​ള്‍​ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ശ്വ​തി.

ന​ല്ല അ​ന്ത​സു​ള്ള ആ​ളാ​ണ‌്! പ്രൊ​ഫൈ​ല്‍ ഫേ​ക്ക് ആ​വാ​ന്‍ സാ​ധ്യ​ത ഉ​ണ്ട്. പ്ര​വാ​സി​യാ​യാ​ല്‍ ക​ണ്ടു പി​ടി​ക്കാ​ന്‍ പ​റ്റി​ല്ലെ​ന്നു വി​ചാ​രി​ച്ച്‌ സ്ത്രീ​ക​ളെ കു​റി​ച്ച്‌ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ന്ന് എ​ന്തും പ​റ​ഞ്ഞു ക​ള​യും. സെ​ക്ഷ്വ​ല്‍ അ​ബ്യു​സ് ആ​ണ് മെ​യി​ൻ.

ആ ​ക​മ​ന്‍റ് ഇ​വി​ടെ പോ​സ്റ്റ് ചെ​യ്യാ​ന്‍ എ​ന്‍റെ മാ​ന്യ​ത അ​നു​വ​ദി​ക്കു​ന്നി​ല്ല. റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ പ​റ്റു​മെ​ങ്കി​ല്‍ ചെ​യ്യ​ണം എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ഒ​രു പ്രൊ​ഫൈ​ല്‍ ലി​ങ്ക് സ​ഹി​തം അ​ശ്വ​തി പ​ങ്ക് വ​ച്ച​ത്.

പി​സി പു​ന്ന​ക്കാ​ത്ത​റ​യി​ല്‍ എ​ന്ന പേ​രി​ലു​ള്ള പ്രൊ​ഫൈ​ലി​ല്‍ നി​ന്നാ​ണ് അ​ശ്വ​തി​ക്കെ​തി​രേ അ​ധി​ക്ഷേ​പം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​ശ്വ​തി​ക്ക് പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി ആ​ളു​ക​ള്‍ ആ​ണ് രം​ഗ​ത്ത് വ​രു​ന്ന​ത്.

നി​യ​മം മാ​റാ​ത്ത കാ​ല​ത്തോ​ളം ഇ​ങ്ങ​നെ​യു​ള്ള മാ​ന​സി​ക രോ​ഗി​ക​ള്‍​ക്ക് അ​വ​സാ​നം ഉ​ണ്ടാ​വി​ല്ല. ഒ​രു ഐഡി പോ​യാ​ല്‍ വേ​റൊ​രെണ്ണ​വും ആ​യി വ​രു​മെ​ന്നും ചി​ല​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Related posts

Leave a Comment