എ​ടി​എം ത​ട്ടി​പ്പ്; യു​വാ​വി​ന് 15000 രൂ​പ ന​ഷ്ട​പ്പെ​ട്ടു; അന്വേഷണത്തിൽ പണം പിൻവലിച്ചത് ഒ​റീ​സ്സ​യി​ൽ നിന്നെന്ന് പോലീസ്

നാ​ദാ​പു​രം: എ​ടി​എം ത​ട്ടി​പ്പ് വ​ള​യം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് പ​ണം ന​ഷ്ട​മാ​യി. വ​ള​യം ക​ല്ലു​നി​ര സ്വ​ദേ​ശി ച​മ്പേ​ങ്ങാ​ട്ട് ഷാ​ജി​യു​ടെ 15000 രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. കോ​യ​മ്പ​ത്തൂ​രി​ൽ സ്വ​ർ​ണ്ണ​ക്ക​ട​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന യു​വാ​വി​ന് ചെ​ക്യാ​ട് എ​സ്ബി​ഐ ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് ഉ​ണ്ടാ​യി​രു​ന്നു.

ശ​മ്പ​ള​യി​ന​ത്തി​ൽ കു​ടി​ശ്ശി​ക​യാ​യു​ള്ള പ​തി​ന​ഞ്ചാ​യി​രം രൂ​പ ക​ട​യു​ട​മ ഷാ​ജി​യു​ടെ അ​ക്കൗ​ണ്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം നി​ക്ഷേ​പി​ച്ചി​രു​ന്നു. വ​ള​യ​ത്തെ എ​സ്ബി​ഐ എ​ടി​എ​മ്മി​ൽ വ​ന്ന് പ​ണം അ​ക്കൗ​ണ്ടി​ലെ​ത്തി​യ കാ​ര്യം ഇ​ദ്ദേഹം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തി​ങ്ക​ളാ​ഴ്‌​ച ഉ​ച്ച​യ്ക്ക് 2.20 ന് ​പ​തി​നാ​യി​രം രൂ​പ പി​ൻ​വ​ലി​ച്ച​താ​യി കാ​ണി​ച്ച് ഫോ​ണി​ൽ മെ​സേജ് വ​ന്നി​രു​ന്നു. ഒ​രു മി​നു​ട്ടി​ന് ശേ​ഷം അ​യ്യാ​യി​രം രൂ​പ കൂ​ടി ന​ഷ്ട​പ്പെ​ട്ട​താ​യി വി​വ​രം ല​ഭി​ച്ചു.​

ഉ​ട​ൻ​പാ​റ​ക്ക​ട​വ് എ​സ്ബി​ഐ ശാ​ഖ​യി​ലെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ൾ സം​ഭ​വം സ​ത്യ​മാ​ണെ​ന്നും എ​ടി​എം മു​ഖാ​ന്തി​ര​മാ​ണ് പ​ണം പി​ൻ​വ​ലി​ച്ച​തെ​ന്നും അ​റി​യാ​ൻ ക​ഴി​ഞ്ഞു. തു​ട​ർ​ന്ന് വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​റീ​സ്സ​യി​ലെ സി​ലി​ഗു​ഡ​യി​ൽ നി​ന്നാ​ണ് പ​ണം പി​ൻ​വ​ലി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി.

​സ​മാ​ന രീ​തി​യി​ൽ മേ​ഖ​ല​യി​ലെ മ​റ്റ് ചി​ല​ർ​ക്കും പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.​ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി​യും നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ ത​ട്ടി​പ്പും പു​റ​ത്ത് വ​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം പ​ണം തി​രി​ച്ച് ന​ൽ​കാ​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​താ​യി ഷാ​ജി പ​റ​ഞ്ഞു.

Related posts