ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര​താ​ര​ത്തി​നു​നേ​രേ യു​എ​സി​ൽ ആ​ക്ര​മ​ണം; ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്യു​ന്നതിനിടെയായിരുന്നു അതിക്രമം; യുവാവിന്‍റെ ശ്രദ്ധതെറ്റിയപ്പോൾ…

കാ​ലി​ഫോ​ർ​ണി​യ: ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര താ​ര​ത്തി​നു​നേ​രേ ആ​ക്ര​മ​ണം. ബോ​ളി​വു​ഡ് ന​ട​നാ​യ അ​മ​ൻ ധ​ലി​വാ​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ പ്ലാ​ന​റ്റ് ഫി​റ്റ്ന​സി​ൽ വ്യാ​യാ​മം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ധ​ലി​വാ​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. കോ​ടാ​ലി​യു​മാ​യി എ​ത്തി​യ അ​ക്ര​മി ധ​ലി​വാ​ളി​ന്‍റെ ശ​രീ​ര​ത്തി​ൽ ആ​യു​ധം വ​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മു​റി​വേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

ജി​മ്മി​ലെ മ​റ്റു​ള്ള​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ അ​ക്ര​മി ഏ​റെ​നേ​രം താ​ര​ത്തെ ബ​ന്ദി​യാ​ക്കി നി​ർ​ത്തി. അ​ക്ര​മി​യു​ടെ ശ്ര​ദ്ധ തെ​റ്റി​യ വേ​ള​യി​ൽ ധ​ലി​വാ​ൾ ഇ​യാ​ള മ​ല​ർ​ത്തി​യ​ടി​ച്ചു.

തു​ട​ർ​ന്ന് ജി​മ്മി​ലെ മ​റ്റു​ള്ള​വ​ർ ചേ​ർ​ന്ന് അ​ക്ര​മി​യെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു. ത​ല​യി​ലും നെ​ഞ്ചി​ലും പ​രി​ക്കേ​റ്റ ധ​ലി​വാ​ളി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ക്ര​മ​ണ​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment