വ​യോ​ധി​ക​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല്ലാ​ൻ ശ്ര​മം: കു​പ്ര​സി​ദ്ധ ഗു​ണ്ട മാ​ങ്ങാ​ണ്ടി ഷെ​മീ​റും കൂ​ട്ടാ​ളി​യും പി​ടി​യി​ൽ

കാ​യം​കു​ളം: വ​യോ​ധി​ക​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ കു​പ്ര​സി​ദ്ധ ഗു​ണ്ട ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി. കാ​യം​കു​ളം പെ​രി​ങ്ങാ​ല സ്വ​ദേ​ശി​യാ​യ 66 വ​യ​സു​ള്ള വ​യോ​ധി​ക​നെ മ​ർ​ദി​ക്കു​ക​യും സോ​ഡാ​ക്കു​പ്പി​കൊ​ണ്ട് ത​ല​യ് ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് കു​പ്ര​സി​ദ്ധ ഗു​ണ്ട​യാ​യ കാ​യം​കു​ളം ചേ​രാ​വ​ള്ളി മു​ല്ല​ശേ​രി​ൽ വീ​ട്ടി​ൽ മ​ക​ൻ മാ​ങ്ങാ​ണ്ടി ഷെ​മീ​ർ എ​ന്നു വി​ളി​ക്കു​ന്ന ഷെ​മീ​ർ (40), ഇ​യാ​ളു​ടെ സു​ഹൃ​ത്ത് കാ​യം​കു​ളം പെ​രി​ങ്ങാ​ല മ​നീ​ഷ് ഭ​വ​ന​ത്തി​ൽ സ്വ​ർ​ണ്ണ​പ്പ​ല്ല് മ​നീ​ഷ് എ​ന്നു വി​ളി​ക്കു​ന്ന മ​നീ​ഷ് (40) എ​ന്നി​വ​രെ​യാ​ണ് കാ​യം​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കി​ട്ട് 5.30 ന് ​ഒ​ന്നാം​കു​റ്റി ജം​ഗ്ഷ​ന് വ​ട​ക്ക് ലോ​ട്ട​റി​ക്ക​ട​യു​ടെ മു​മ്പി​ൽ സു​ഹൃ​ത്തു​ക്ക​ളു​മാ​യി സം​സാ​രി​ച്ചു നി​ന്ന വ​യോ​ധി​ക​നെ മ​ദ്യ​പി​ച്ച് സ്കൂ​ട്ട​റി​ൽ എ​ത്തി​യ സം​ഘം ചീ​ത്ത​വി​ളി​ക്കു​ക​യും അ​ടി​ക്കു​ക​യും സോ​ഡാ​ക്കു​പ്പി കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മൂ​ന്നു ത​വ​ണ കാ​പ്പാ നി​യ​മ പ്ര​കാ​രം ന​ട​പ​ടി നേ​രി​ട്ടി​ട്ടു​ള്ള മാ​ങ്ങാ​ണ്ടി ഷെ​മീ​ർ ഒ​മ്പ​തു കേ​സി​ൽ പ്ര​തി​യാ​ണ്. മാ​ങ്ങാ​ണ്ടി ഷെ​മീ​റി​നു വേ​ണ്ട സാ​മ്പ​ത്തി​ക സ​ഹാ​യ​വും ഒ​ത്താ​ശ​യും ചെ​യ്ത് ന​ൽ​കു​ന്ന ആ​ളാ​ണ് സ്വ​ർ​ണ​പ്പ​ല്ല് മ​നീ​ഷെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കാ​യം​കു​ളം ഡി ​വൈ​എ​സ്പി ബി​നു​കു​മാ​റി​ന്‍റെ മേ​ൽ നോ​ട്ട​ത്തി​ൽ സി​ഐ അ​രു​ൺ ഷാ, ​എ​സ്ഐ​മാ​രാ​യ ജോ​ബി​ൻ, പ്രേം​ജി​ത്ത്, എ​എ​സ്ഐ മാ​രാ​യ റെ​ജി, ലി​മു, ഷി​ബു ച​ന്ദ്ര​ൻ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​വീ​ൺ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ ജ്യൂ​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment