പരിക്കേറ്റ ആ​യു​ഷ് ഔട്ട്

ചെ​ന്നൈ: പ​രി​ക്കും പ​രാ​ജ​യ​വും ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ വ​ല​യ്ക്കു​ന്നു. ഐ​പി​എ​ൽ സീ​സ​ണി​ൽ ചെ​ന്നൈ​യു​ടെ മൂ​ന്നാം ന​ന്പ​ർ ബാ​റ്റ​റാ​യ ആ​യു​ഷ് മാ​ത്രെ​യും പു​റ​ത്ത്. സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ ഇ​ട​ത് പി​ൻ​തു​ട​യി​ൽ പേ​ശി​വ​ലി​വ് അ​നു​ഭ​വ​പ്പെ​ട്ട ആ​യു​ഷ് മാ​ത്രെ​യ്ക്ക് ആ​റ് മു​ത​ൽ 12 ആ​ഴ്ച വ​രെ വി​ശ്ര​മം ആ​വ​ശ്യ​മാ​ണ്. ഇ​തോ​ടെ താ​ര​ത്തി​ന് ടൂ​ർ​ണ​മെ​ന്‍റ് ന​ഷ്ട​മാ​കു​മെ​ന്ന് ഫ്രാ​ഞ്ചൈ​സി അ​റി​യി​ച്ചു.

ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ ചെ​ന്നൈ ഇ​ന്നിം​ഗ്സി​ൽ ഇം​പാ​ക്ട് പ്ലെ​യ​റാ​യി ഇ​റ​ങ്ങി​യ മാ​ത്രെ റ​ണ്ണി​നാ​യി ഓ​ടു​ന്ന​തി​നി​ടെ​യാ​ണ് പ​രി​ക്കേ​റ്റ​ത്. വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട ഉ​ട​ൻ ടീം ​ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് താ​ര​ത്തെ പ​രി​ശോ​ധി​ച്ചു. വീ​ണ്ടും ബാ​റ്റു ചെ​യ്തെ​ങ്കി​ലും പെ​ട്ടെ​ന്ന് ഔ​ട്ടാ​യി.

ഇ​ന്ത്യ​യു​ടെ അ​ണ്ട​ർ 19 ടീം ​ക്യാ​പ്റ്റ​നാ​യ മാ​ത്രെ​യു​ടെ അ​ഭാ​വം സി​എ​സ്കെ​യ്ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. മൂ​ന്നാം ന​ന്പ​റി​ൽ ബാ​റ്റ് ചെ​യ്യു​ന്ന താ​രം മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു. ഓ​പ്പ​ണ​റാ​യി​റ​ങ്ങു​ന്ന ക്യാ​പ്റ്റ​ൻ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് ഫോം ​ക​ണ്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​വ​ർ പ്ലേ​യി​ൽ സ​ഞ്ജു സാം​സ​ണി‍​നൊ​പ്പം മാ​ത്രെ​യാ​ണ് സ്കോ​ർ ഉ​യ​ർ​ത്തി​യി​രു​ന്ന​ത്.

സീ​സ​ണി​ൽ ആ​റ് മ​ത്സ​ര​ത്തി​ൽ​നി​ന്ന് 177.88 സ്ട്രൈ​ക് റേ​റ്റി​ൽ ര​ണ്ട് അ​ർ​ധ സെ​ഞ്ചു​റി സ​ഹി​തം താ​രം 201 റ​ണ്‍​സ് നേ​ടി. ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രേ 59 റ​ണ്‍​സും പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രേ 73 റ​ണ്‍​സും നേ​ടി​യി​രു​ന്നു.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഗെ​യ്ക്‌​വാ​ദി​നു പ​രി​ക്കേ​റ്റ​പ്പോ​ൾ പ​ക​ര​ക്കാ​ര​നാ​യാ​ണ് താ​രം സി​എ​സ്കെ​യി​ലെ​ത്തി​യ​ത്. ചെ​ന്നൈ​യ്ക്കു വേ​ണ്ടി ക​ളി​ക്കു​ന്ന പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന നേ​ട്ടം കു​റി​ച്ച മാ​ത്രെ, ഐ​പി​എ​ല്ലി​ൽ ഇ​തു​വ​രെ ഏ​ഴ് ഇ​ന്നിം​ഗ്സി​ൽ നി​ന്ന് 188.98 സ്ട്രൈ​ക്ക് റേ​റ്റി​ൽ 240 റ​ണ്‍​സ് നേ​ടി.

പ​രി​ക്കേ​റ്റ ഇ​ടം​കൈ പേ​സ​ർ ഖ​ലീ​ൽ അ​ഹ​മ്മ​ദ് ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നു പു​റ​ത്താ​യി​രു​ന്നു. എം.​എ​സ്. ധോ​ണി പ​രി​ക്കി​നെ തു​ട​ർ​ന്ന് ഇ​തു​വ​രെ ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടി​ല്ല. പേ​സ​ർ ന​ഥാ​ൻ എ​ല്ലി​സ് പ​രി​ക്കി​നെ തു​ട​ർ​ന്ന് ടൂ​ർ​ണ​മെ​ന്‍റ് തു​ട​ങ്ങും മു​ന്പേ പു​റ​ത്താ​യി. ചെ​ന്നൈ​യെ പ​രി​ക്ക് വി​ടാ​തെ പി​ടി​കൂ​ടി​യി​രി​ക്കു​ക​യാ​ണെ​ന്നു ചു​രു​ക്കം.

Related posts

Leave a Comment