മുട്ടുസൂചി മുതൽ,സംസ്ഥാനത്ത് അഴിമതിയില്ലാത്ത ഒരു വകുപ്പുമില്ലെന്ന്ബി.ബി ഗോപകുമാർ

കൊല്ലം: കേ​ര​ള​ത്തി​ൽ അ​ഴി​മ​തി ന​ട​ക്കാ​ത്ത ഒ​രു വ​കു​പ്പു​പോ​ലു​മി​ല്ലെ​ന്ന് ബി​ജെ​പി ജി​ല്ലാ അ​ദ്ധ്യ​ക്ഷ​ൻ ബി.​ബി. ഗോ​പ​കു​മാ​ർ. 100 കോ​ടി രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള അ​ഴി​മ​തി​യാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ ന​ട​ന്നി​രി​ക്കു​ന്ന​തെ​ന്നും ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.​

യു​വ​മോ​ർ​ച്ച കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സ് മാ​ർ​ച്ച് ഉ​ത്‌​ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം.
വാ​ഹ​ന​ങ്ങ​ൾ,സു​ര​ക്ഷ കാ​മ​റ​ക​ൾ മു​ത​ൽ മൊ​ട്ടു സൂ​ചി വാ​ങ്ങി​യ​തി​ൽ വ​രെ അ​ഴി​മ​തി​യാ​ണ്.

ഡി​ജി​പി​യി​ൽ മാ​ത്രം ഒ​തു​ങ്ങ​ന്ന​ത​ല്ലി​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ വ​രെ ആ​രോ​പ​ണ നി​ഴ​ലി​ലാ​ണ്.​സ​ത്യം പു​റ​ത്തു​വ​ര​ണ​മെ​ങ്കി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ക്ക​ണ​മെ​ന്നും ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.​യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്റ് വി.​എ​സ് ജി​തി​ൻ ദേ​വ് അ​ദ്ധ്യ​ക്ഷ​ത ആവശ്യപ്പെട്ടു.

ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളി​മ​ൺ ദി​ലീ​പ് ,യു​വ​മോ​ർ​ച്ചാ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി​ഷ്‌​ണു പ​ട്ട​ത്താ​നം,അ​ഡ്വ.​അ​നീ​ഷ് പാ​രി​പ്പ​ള്ളി,നേ​താ​ക്ക​ന്മാ​രാ​യ വി.​ധ​നേ​ഷ്,അ​ഭി​ഷേ​ക് മു​ണ്ട​ക്ക​ൽ,ജ​മു​ൻ ജ​ഹാം​ഗീ​ർ,സി.​ത​മ്പി ,എ​ജി ശ്രീ​കു​മാ​ർ, മ​ന്ദി​രം ശ്രീ​നാ​ഥ്,സി.​ബി പ്ര​തീ​ഷ്,ശം​ഭു മാ​രാ​രി​ത്തോ​ട്ടം, സ​ന​ൽ മു​ക​ളു​വി​ള,ദീ​പു രാ​ജ്, തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Related posts

Leave a Comment