വാടക വീട്ടിൽ കഴിയുന്ന സഹോദരന് മനോനിലതെറ്റിയുവാവിനെ നോക്കാൻ പ്രാപ്തില്ല; യു. പ്രതിഭ എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ൽ ബാ​ബു​വി​ന് ഗാ​ന്ധി​ഭ​വ​നി​ൽ അ​ഭ​യം

കാ​യം​കു​ളം: എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് മ​നോ​നി​ല​തെ​റ്റി​യ മ​ധ്യ​വ​യ​സ്ക​ന് ഗാ​ന്ധി​ഭ​വ​ൻ അ​ഭ​യം ന​ൽ​കു​ന്നു. യു. ​പ്ര​തി​ഭ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് കൊ​ല്ലം ക​ച്ചേ​രി ജം​ഗ്ഷ​ൻ പ​ടി​ഞ്ഞാ​റേ​തൊ​ടി​യി​ൽ ബാ​ബു​വി(53)​ന്‍റെ സം​ര​ക്ഷ​ണ​മാ​ണ് പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ ഏ​റ്റെ​ടു​ത്ത​ത്.

ജന്മ​നാ മ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന ബാ​ബു​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ നാ​ല​ര​വ​ർ​ഷം മു​ന്പ് മ​രി​ച്ച​പ്പോ​ൾ അ​നാ​ഥ​നാ​യ ബാ​ബു​വി​ന് കൊ​ല്ല​ത്തു​ള്ള അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ അ​ഭ​യം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ കു​റ​ച്ചു​നാ​ൾ മു​ന്പ് അ​വി​ടെ നി​ന്നും തി​രി​കെ അ​യ​ച്ച​പ്പോ​ൾ ബാ​ബു​വി​ന്‍റെ മാ​തൃ​സ​ഹോ​ദ​രി പു​ത്ര​ൻ സ​ന്തോ​ഷ് കാ​യം​കു​ള​ത്തെ ത​ന്‍റെ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നു​താ​മ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വാ​ട​ക​വീ​ട്ടി​ൽ പ്ര​യാ​സ​ത്തി​ൽ ക​ഴി​യു​ന്ന സ​ന്തോ​ഷി​നു ബാ​ബു​വി​നെ സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​തെ വ​രി​ക​യും ബു​ദ്ധി​മു​ട്ട് എം​എ​ൽ​എ​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് എം​എ​ൽ​എ പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ർ സോ​മ​രാ​ജ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹ​വീ​ട് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഷെ​മീ​ർ എ​ത്തി എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ബാ​ബു​വി​നെ ഏ​റ്റെ​ടു​ത്തു. ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ൽ പ്ര​വ​ർ​ത്ത​ക​രാ​യ അ​സ​റു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് സാ​ദി​ഖ്, ജെ​സി​ൽ, വി​ദ്യാ​സാ​ഗ​ർ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Related posts