വർക്ക് ഷോപ്പിന്‍റെ മറവിൽ ‘കിടിലന്‍ പരിപാടി’! ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തില്‍ പൊക്കി

എ​രു​മേ​ലി: പെ​യി​ന്‍റിം​ഗ് വ​ർ​ക്ക് ഷോ​പ്പി​ന്‍റെ മ​റ​വി​ൽ ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന ആ​ളെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി.

എ​രു​മേ​ലി വ​ട​ക്ക് വി​ല്ലേ​ജി​ൽ പു​ഞ്ച​വ​യ​ൽ ക​ര​യി​ൽ പാ​ക്കാ​നം സ്വ​ദേ​ശി ഷെ​മീ​ർ ഇ​ബ്രാ​ഹി(40)​മാ​ണ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ സ്പെ​ഷ്യ​ൽ സ്ക്വാ​ഡും എ​രു​മേ​ലി എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി​യും ചേ​ർ​ന്ന് സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യി​ഡി​ൽ ക​ഞ്ചാ​വ് സ​ഹി​തം അ​റ​സ്റ്റി​ലാ​യ​ത്.

മു​ന്പ് ര​ണ്ട​ര കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​ക്ക​പ്പെ​ട്ട​ശേ​ഷം ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​താ​യി​രു​ന്നു ഇ​ബ്രാ​ഹിം. പി​ന്നീ​ട് പെ​യി​ന്‍റിം​ഗ് വ​ർ​ക്ക്ഷോ​പ്പി​ന്‍റെ​യും സ​ർ​വീ​സ് സ്റ്റേ​ഷ​ൻ​ന്‍റെ​യും മ​റ​വി​ൽ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ് വി​റ്റ​ഴി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ത​മി​ഴ്നാ​ട് ക​ന്പം ഭാ​ഗ​ത്തു​നി​ന്നും കി​ലോ​ക്ക​ണ​ക്കി​ന് ക​ഞ്ചാ​വ് എ​ത്തി​ച്ച​ശേ​ഷം 500, 1,000 രൂ​പ നി​ര​ക്കി​ൽ സ​ർ​വീ​സ് സ്റ്റേ​ഷ​ന്‍റെ മ​റ​വി​ൽ യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ചെ​റു പൊ​തി​ക​ളാ​ക്കി വി​റ്റു വ​രി​ക​യാ​യി​രു​ന്നു.

എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ്ക്വാ​ഡി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.

കാ​റു​ക​ളി​ലും ബൈ​ക്കു​ക​ളി​ലും സ​ർ​വീ​സ് ചെ​യ്യാ​ൻ എ​ന്ന വ്യാ​ജേ​നെ ധാ​രാ​ളം യു​വാ​ക്ക​ൾ ഇ​വി​ടെ​യെ​ത്തി​യ ശേ​ഷം ക​ഞ്ചാ​വ് വാ​ങ്ങു​ക​യാ​ണ് പ​തി​വ്.

ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളി​ൽ നി​ന്നും വി​ൽ​പ്പ​ന​യ്ക്ക് സൂ​ക്ഷി​ച്ച 200 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.

റെ​യ്ഡി​ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ വൈ​ശാ​ഖ് വി. ​പി​ള്ള, എ​രു​മേ​ലി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ബി. ​അ​ൻ​ഷാ​ദ്, എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പ്ര​വെ​ന്‍റി​വ് ഓ​ഫീ​സ​ർ ഫി​ലി​പ്പ് തോ​മ​സ്, കെ.​എ​ൻ. സു​രേ​ഷ് കു​മാ​ർ, എം. ​അ​സീ​സ് എ​ന്നി​വ​രും സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ നൗ​ഫ​ൽ ക​രീം, കെ.​വി. വി​ശാ​ഖ്, എ​രു​മേ​ലി എ​ക്സൈ​സ് റേ​ഞ്ച് പ്ര​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി.​ആ​ർ. ര​മേ​ശ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​മീ​ർ, ര​വി​ശ​ങ്ക​ർ, പ്ര​ശോ​ഭ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ സി​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment