പേ​ടി​ക്ക​ണ്ട, ഞ​ങ്ങ​ളു​ണ്ട് കൂ​ടെ… യാ​ത്ര​യ്ക്കി​ടെ അ​പ​സ്മാ​രം: പി​ഞ്ചു​കു​ഞ്ഞി​ന് കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ ര​ക്ഷ​ക​രാ​യി

യാ​ത്ര​യ്ക്കി​ടെ അ​പ​സ്മാ​ര​മു​ണ്ടാ​യ പി​ഞ്ചു​കു​ഞ്ഞി​നെ ബ​സി​ല്‍ എ​റ​ണാ​കു​ളം വി​പി​എ​സ് ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ഉ​റ​പ്പാ​ക്കി കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പാ​ല​ക്കാ​ട്ടേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി സ്വി​ഫ്റ്റ് ബ​സി​ല്‍ ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ദേ​ശീ​യ​പാ​ത​യി​ല്‍ കു​ണ്ട​ന്നൂ​രി​നു സ​മീ​പം ബ​സ് എ​ത്തി​യ​പ്പോ​ഴാ​ണ് തൃ​ശൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ളു​ടെ പ​ത്തു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന് അ​പ​സ്മാ​ര​മു​ണ്ടാ​യ​ത്. പ​നി ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് അ​പ​സ്മാ​ര​വു​മു​ണ്ടാ​യ​ത്. കു​ഞ്ഞി​ന്‍റെ അ​വ​സ്ഥ ക​ണ്ട് മാ​താ​പി​താ​ക്ക​ൾ വെ​പ്രാ​ള​ത്തി​ലാ​യ​തോ​ടെ ബ​സി​ലെ എ​ല്ലാ​വ​രും പ​രി​ഭ്ര​മ​ത്തി​ലാ​യി.

സം​ഭ​വം ക​ണ്ട് ക​ണ്ട​ക്ട​ര്‍ സു​നി​ല്‍ ഡ്രൈ​വ​ര്‍ പ്രേ​മ​നെ കാ​ര്യം ധ​രി​പ്പി​ച്ചു. ഈ ​സ​മ​യം ബ​സ് കു​ണ്ട​ന്നൂ​ര്‍ പി​ന്നി​ട്ടി​രു​ന്നു. ഉ​ട​ൻ ഡ്രൈ​വ​ര്‍ ബ​സ് തി​രി​ച്ച് വി​പി​എ​സ് ലേ​ക്‌​ഷോ​റി​ലേ​ക്ക് വി​ട്ടു. ബ​സ് ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് എ​ത്തി​യ​തോ​ടെ ജീ​വ​ന​ക്കാ​ര്‍ ഓ​ടി​യെ​ത്തി കു​ഞ്ഞി​നെ​യു​മാ​യി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്കു പാ​ഞ്ഞു. ഡോ​ക്ട​ര്‍​മാ​ര്‍ ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ന​ല്‍​കി കു​ഞ്ഞി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കി. തു​ട​ര്‍​ചി​കി​ത്സ​യ്ക്കാ​യി കു​ഞ്ഞി​നെ പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി.

Related posts

Leave a Comment