എനിച്ച് ഇതിനെ ഒന്ന് തൊടണം ! പാപ്പാനെ സോപ്പിട്ട് ആനയെ തലോടുന്ന പെണ്‍കുഞ്ഞിന്റെ വീഡിയോ വൈറലാവുന്നു…

ഉത്സവപ്പറമ്പില്‍ സന്തോഷത്തിനു വക നല്‍കുന്ന പലതുമുണ്ടെങ്കിലും ചിലര്‍ക്ക് കമ്പം ആനകളോടാണ്. പ്രത്യേകിച്ച് കൊച്ചു കുട്ടികള്‍ക്ക്. ഉത്സവപ്പറമ്പില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഭീമാകാരനായ ജീവിയെ ഒന്നു തൊട്ടുനോക്കണമെന്ന് ആഗ്രഹിക്കാത്ത കുട്ടികള്‍ ഉണ്ടാവില്ല.ഇത്തരത്തില്‍ ഒരു ആന പ്രേമിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറഞ്ഞിരിക്കുന്നത്.

പൂരപ്പറമ്പില്‍ തലയെടുപ്പോടെ നില്‍ക്കുമ്പോള്‍ കുഞ്ഞിന് ആനയെ തൊടാന്‍ ഒരു മോഹം. ഗജവീരന്‍മാര്‍ എന്ന ആനപ്രേമികളുടെ കൂട്ടായ്മയില്‍ പങ്കുവച്ചിരിക്കുന്ന ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി കഴിഞ്ഞു.പാപ്പാന്റെ അനുവാദത്തോടെയാണ് കുട്ടി ആനയെ ഒന്ന് തൊട്ടത്. പാപ്പാന്റെ കൈപ്പിടിച്ച് അവള്‍ ആ കൊമ്പനെ പതിയെ തലോടി. സമീപത്തുണ്ടായിരുന്നവര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Related posts