ക​ളി​ക്കു​ന്ന​തി​നി​ടെ പി​ഞ്ചു​കു​ഞ്ഞി​ന്‍റെ ത​ല പാ​ത്ര​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി; ര​ക്ഷ​ക​രാ​യി അ​ഗ്നി​ര​ക്ഷാ​സേ​ന

ഇ​രി​ങ്ങാ​ല​ക്കു​ട: ര​ണ്ട​ര വ​യ​സു​മാ​ത്രം പ്രാ​യ​മു​ള്ള പി​ഞ്ചു​കു​ഞ്ഞി​ന്‍റെ ത​ല അ​ലു​മി​നി​യം ക​ല​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി. അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ള്‍ സ്ഥ​ല​ത്തെ​ത്തി പാ​ത്രം മു​റി​ച്ച് കു​ട്ടി​യെ ര​ക്ഷി​ച്ചു.

ക​ല്ലേ​റ്റും​ക​ര വ​ട​ക്കും​മു​റി​യി​ല്‍ പൂ​വ​ത്തി​ങ്ക​ല്‍ വീ​ട്ടി​ല്‍ സ​ജീ​ഷി​ന്‍റെ ര​ണ്ട​ര​വ​യ​സു​ള്ള മ​ക​ള്‍ ദീ​പ്ത​ശ്രീ​യു​ടെ ത​ല​യാ​ണ് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കേ അ​ബ​ദ്ധ​വ​ശാ​ല്‍ അ​ലു​മി​നി​യം ക​ല​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി​യ​ത്.

സം​ഭ​വ​മ​റി​ഞ്ഞ് ഇ​രി​ങ്ങാ​ല​ക്കു​ട അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ ഗ്രേ​ഡ് ഓ​ഫീ​സ​ര്‍ കെ.​സി. സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി.

സേ​നാം​ഗ​ങ്ങ​ള്‍ ഹൈ​ഡ്രോ​ളി​ക് ക​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ച് ക​ലം അ​റു​ത്തു​മാ​റ്റി കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ ലൈ​ജു, ദി​ലീ​പ്, കൃ​ഷ്ണ​രാ​ജ്, സു​മേ​ഷ്, ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment