ഫ്രണ്ട്ഷിപ്പിന്റെ മനോഹര മുഹൂർത്തങ്ങളുമായെത്തുന്ന ‘ഇതാണ് ഫ്രണ്ട്ഷിപ്പ്’എന്ന സിനിമയുടെ ചിത്രീകരണം കോടനാട്, പെരുമ്പാവൂർ, മൂന്നാർ എന്നിവിടങ്ങളിലായി പൂർത്തിയായി. എകെബി മൂവീസ് ഇന്റർനാഷണലിനു വേണ്ടി എ.കെ.ബി. കുമാർ നിർമിച്ചു രചനയും സംവിധാനവും നിർവഹിക്കുന്നു.
ചിത്രം ജനുവരി 30ന് തിയറ്ററുകളിലെത്തും. ദേവൻ, സ്ഫടികം ജോർജ്, സാജു കൊടിയൻ, ഉണ്ണി എസ്. നായർ റഫീക് ചോക്ളി എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രമാണിത്. മികച്ചൊരു കുറ്റാന്വേഷണ കഥയാണ് ‘ഇതാണ് ഫ്രണ്ട്ഷിപ്പ് ‘ ന്ന ചിത്രം പറയുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുൽഫിക്കർ, ഡിഒപി- ഷെട്ടി മണി, എഡിറ്റർ- ഷിബു പി.എസ്, ഗാനങ്ങൾ- സുധാംശു, സന്തോഷ് കോടനാട്, സുലൈമാൻ മതിലകം. സംഗീതം- അൻവർ അമൻ, ആലാപനം- നിസാർ വയനാട്.
സിയാവുൽ ഹക്, അമൻ, ഫവാസ് അലി, അസോസിയേറ്റ് ഡയറക്ടർ- അർജുൻ ദേവരാജ്, ആർട്ട്- അരവിന്ദ് രവി, മേക്കപ്പ്- നിഷാദ് സുപ്രൻ, കോസ്റ്റ്യൂം- അബ്ബാസ് പാണാവളളി, സ്റ്റിൽ- ഷാബു പോൾ, ഫോക്കസ് പുള്ളർ- വിമൽ ഗുരുജി, കാമറ അസിസ്റ്റന്റ്- സംഗീത് കുമാർ, മാനേജർ- വെൽസ് കോടനാട്, പിആർഒ – അയ്മനം സാജൻ.
കിരൺകുമാർ, അനയ്. എസ്, സുൽഫിക്കർ, വിനോദ് വിരിപ്പിൽ, ചിത്ര രാജേഷ്, ചന്ദന അരവിന്ദ്, നസീറലി കുഴിക്കാടൻ തുടങ്ങിയവർ അഭിനയിക്കുന്നു.
