തെ​​ര​​ഞ്ഞെ​​ടു​​പ്പ് വി​​ജ​​യ​​ത്തി​​നാ​​ണു മു​​ൻ​​ഗ​​ണ​​; മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തി​ൽ ത​ർ​ക്ക​മി​ല്ലെ​ന്ന് ചെ​ന്നി​ത്ത​

കൊ​​ച്ചി: യു​​ഡി​​എ​​ഫി​​ൽ അ​​ടു​​ത്ത മു​​ഖ്യ​​മ​​ന്ത്രി ആ​​ര് എ​​ന്ന കാ​​ര്യ​​ത്തി​​ൽ യാ​​തൊ​​രു ത​​ർ​​ക്ക​​വു​​മി​​ല്ലെ​​ന്നു കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് ര​​മേ​​ശ്‌ ചെ​​ന്നി​​ത്ത​​ല. തെ​​ര​​ഞ്ഞെ​​ടു​​പ്പ് വി​​ജ​​യ​​ത്തി​​നാ​​ണു മു​​ൻ​​ഗ​​ണ​​ന . ഹൈ​​ക്ക​​മാ​​ൻ​​ഡ് എ​​ടു​​ക്കു​​ന്ന ഏ​​ത് തീ​​രു​​മാ​​ന​​വും പാ​​ർ​​ട്ടി ഒ​​റ്റ​​ക്കെ​​ട്ടാ​​യി അം​​ഗീ​​ക​​രി​​ക്കും. സി​​പി​​എ​​മ്മി​​ൽ ഒ​​രു നേ​​താ​​വ് മാ​​ത്ര​​മു​​ള്ള​​പ്പോ​​ൾ, കോ​​ൺ​​ഗ്ര​​സി​​ൽ ഭ​​ര​​ണ​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കാ​​ൻ പ്രാ​​പ്തി​​യു​​ള്ള ഒ​​ട്ട​​ന​​വ​​ധി നേ​​താ​​ക്ക​​ളു​​ണ്ട് എ​​ന്ന​​താ​​ണു പാ​​ർ​​ട്ടി​​യു​​ടെ ക​​രു​​ത്ത്.

ശ​​ബ​​രി​​മ​​ല സ്വ​​ർ​​ണ​​ക്ക​​വ​​ർ​​ച്ച കേ​​സി​​ൽ അ​​ന്വേ​​ഷ​​ണം സ​​ർ​​ക്കാ​​ർ അ​​ട്ടി​​മ​​റി​​ച്ച​​തി​​ൽ ബി​​ജെ​​പി -സി​​പി​​എം ഡീ​​ൽ വ്യ​​ക്ത​​മാ​​യി. ശ​​ബ​​രി​​മ​​ല വി​​ഷ​​യ​​ത്തി​​ൽ സ​​ർ​​ക്കാ​​ർ വി​​ശ്വാ​​സി​​ക​​ളെ വ​​ഞ്ചി​​ക്കു​​ക​​യാ​​ണ്. വ​​രാ​​നി​​രി​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി​​യെ സ​​ഹാ​​യി​​ക്കാ​​നും പ​​ക​​രം ഭ​​ര​​ണ​​ത്തു​​ട​​ർ​​ച്ച ഉ​​റ​​പ്പാ​​ക്കാ​​നും സി​​പി​​എ​​മ്മും ബി​​ജെ​​പി​​യും ത​​മ്മി​​ൽ അ​​വി​​ശു​​ദ്ധ രാ​​ഷ്‌​​ട്രീ​​യക്കച്ചവടം ന​​ട​​ക്കു​​ക​​യാ​​ണ്.

പാ​​ല​​ക്കാ​​ടും ഏ​​റ്റു​​മാ​​നൂ​​രും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥിനി​​ർ​​ണ​​യ​​ത്തി​​ൽ വ​​രു​​ത്തി​​യ മാ​​റ്റ​​ങ്ങ​​ളും ട്വ​ന്‍റി 20 പോ​​ലു​​ള്ള സം​​ഘ​​ട​​ന​​ക​​ളെ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള നീ​​ക്ക​​ങ്ങ​​ളും യു​​ഡി​​എ​​ഫി​​നെ ത​​ക​​ർ​​ക്കാ​​ൻ മോ​​ദി​​യും അ​​മി​​ത് ഷാ​​യും പി​​ണ​​റാ​​യി വി​​ജ​​യ​​നും ചേ​​ർ​​ന്നു​​ണ്ടാ​​ക്കി​​യ ര​​ഹ​​സ്യ​​ധാ​​ര​​ണ​​യു​​ടെ ഭാ​​ഗ​​മാ​​ണ്. ബി​​ജെ​​പി​​ക്കു ചെ​​യ്യു​​ന്ന ഓ​​രോ വോ​​ട്ടും പി​​ണ​​റാ​​യി വി​​ജ​​യ​​നെ സ​​ഹാ​​യി​​ക്കാ​​നാ​​ണെ​​ന്നു ജ​​നം തി​​രി​​ച്ച​​റി​​യും

ശ​​ബ​​രി​​മ​​ല കേ​​സി​​ൽ പ്ര​​തി​​ക​​ളാ​​യ സി​​പി​​എം നേ​​താ​​ക്ക​​ളെ ര​​ക്ഷി​​ക്കാ​​ൻ 90 ദി​​വ​​സ​​ത്തി​​നു​​ള്ളി​​ൽ കു​​റ്റ​​പ​​ത്രം സ​​മ​​ർ​​പ്പി​​ക്കാ​​തെ അ​​വ​​ർ​​ക്ക് ജാ​​മ്യം ല​​ഭി​​ക്കാ​​ൻ എ​​സ്‌​​ഐ​​ടി​​ക്ക് മേ​​ൽ സ​​ർ​​ക്കാ​​ർ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്തി. വി​​ശ്വാ​​സി​​ക​​ളു​​ടെ ഹൃ​​ദ​​യം മു​​റി​​പ്പെ​​ടു​​ത്തി​​യ മു​​ഖ്യ​​മ​​ന്ത്രി പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ എ​​ത്തു​​മ്പോ​​ൾ ജ​​ന​​ങ്ങ​​ളോ​​ട് മാ​​പ്പ് പ​​റ​​യാ​​ൻ ത​​യാ​​റാ​​ക​​ണം. ജി. ​​സു​​ധാ​​ക​​ര​​നെ​​പ്പോ​​ലെ​​യു​​ള്ള മു​​തി​​ർ​​ന്ന നേ​​താ​​വി​​നെ​​തി​​രേ മു​​ഖ്യ​​മ​​ന്ത്രി ഉ​​പ​​യോ​​ഗി​​ച്ച ഭാ​​ഷ കേ​​ര​​ളീ​​യ സം​​സ്കാ​​ര​​ത്തി​​നു നി​​ര​​ക്കാ​​ത്ത​​താ​​ണ്.

പാ​​ണ​​ക്കാ​​ട് സാ​​ദി​​ഖ​​ലി ത​​ങ്ങ​​ൾ​​ക്കെ​​തിരേ സി​​പി​​എം സൈ​​ബ​​ർ വിം​​ഗി​​നെ ഉ​​പ​​യോ​​ഗി​​ച്ചു ന​​ട​​ത്തു​​ന്ന ത​​രം​​താണ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ ദൗ​​ർ​​ഭാ​​ഗ്യ​​ക​​ര​​മാ​​ണ്. ര​​മേ​​ഷ് പി​​ഷാ​​ര​​ടി​​യെ തോ​​മ​​സ് ഐ​​സക് കോ​​മാ​​ളി എ​​ന്നു വി​​ളി​​ച്ച​​ത് രാ​​ഷ്‌​​ട്രീ​​യ പാ​​പ്പ​​ര​​ത്ത​​മാ​​ണെ​​ന്നും ചെ​​ന്നി​​ത്ത​​ല കൊ​​ച്ചി​​യി​​ൽ പ​​റ​​ഞ്ഞു.

Related posts

Leave a Comment