അ​​​​ണ്ട​​​​ർ-16 ഏ​​​​ഷ്യ​​​​ൻ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് ബാ​​​​സ്കറ്റ്ബോ​​​​ൾ; ച​​​​രി​​​​ത്രം കു​​​​റി​​​​ച്ച് ഇ​​​​ന്ത്യ


ദോ​ഹ: ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ ഫി​ബ അ​ണ്ട​ർ-16 ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ് ബാ​സ്ക​റ്റ്ബോ​ളി​ൽ ഇ​ന്ത്യ അ​ഞ്ചാം സ്ഥാ​ന​ത്ത്.

ചാ​ന്പ്യ​ൻ​ഷി​പ്പി​ന്‍റെ ഉ​ദ്ഘാ​ട​ന വ​ർ​ഷ​മാ​യ 2009ലും ​തു​ടർ​ന്ന് 2011ലും 10 ​സ്ഥാ​ന​ത്തെ​ത്തി​യ​താ​യി​രു​ന്നു ഇ​തി​നു​മു​ന്പു​ള്ള ഇ​ന്ത്യ​യു​ടെ മി​ക​ച്ച പ്ര​ക​ട​നം.

ലോ​​​​ക​​​​ക​​​​പ്പി​​​​നു യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യി​​​​ല്ലെ​​​​ങ്കി​​​​ലും ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ലു​​​​ട​​​​നീ​​​​ളം ലോ​​​​ക റാ​​​​ങ്കിം​​​​ഗി​​​​ൽ 50-ാം സ്ഥാ​​​​ന​​​​ത്തു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ പ്ര​​​​ക​​​​ട​​​​നം ഗം​​​​ഭീ​​​​ര​​​​മാ​​​​യി​​​​രു​​​​ന്നു. ക്വാ​​​​ർ​​​​ട്ട​​​​ർ ഫൈ​​​​ന​​​​ലി​​​​ൽ ക​​​​രു​​​​ത്ത​​​​രാ​​​​യ ജ​​​​പ്പാ​​​​നോ​​​​ട് ഏ​​​​ഴു പോ​​​​യി​​​​ന്‍റ് വ്യ​​​​ത്യാ​​​​സ​​​​ത്തി​​​​ലാ​​ണു (91-84) പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​ത്.

ഈ ​​​​മ​​​​ത്സ​​​​രം ജ​​​​യി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു ലോ​​​​ക​​​​ക​​​​പ്പി​​​​നു യോ​​​​ഗ്യ​​​​ത നേ​​​​ടാ​​​​മാ​​​​യി​​​​രു​​​​ന്നു. 5-8സ്ഥാ​​​​ന​​​​ത്തി​​​​നു​​​​ള്ള ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇ​​​​ന്ത്യ ലോ​​​​ക 17-ാം റാ​​​​ങ്കു​​​​കാ​​​​രാ​​​​യ ഇ​​​​റാ​​​​നെ 83-78നു ​​​​കീ​​​​ഴ​​​​ട​​​​ക്കി.

നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​ത്ത് ഇ​​​​രു​​ ടീ​​​​മും 70-70നു ​​​​തു​​​​ല്യ​​​​ത പാ​​​​ലി​​​​ച്ച​​​​തോ​​​​ടെ ഓ​​​​വ​​​​ർ​​ടൈ​​​​മി​​​​ലേ​​​​ക്കു നീ​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഓ​​​​വ​​​​ർ​​ടൈ​​​​മി​​​​ൽ 13 പോ​​​​യി​​​​ന്‍റ് നേ​​​​ടി​​​​യ ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രേ എ​​​​ട്ടു പോ​​​​യി​​​​ന്‍റ് മാ​​​​ത്ര​​​​മേ ഇ​​​​റാ​​​​നു നേ​​​​ടാ​​​​നാ​​​​യു​​​​ള്ളൂ.

മ​​​​ത്സ​​​​ര​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ പ​​​​കു​​​​തി​​​​യി​​​​ൽ 40-20ന് ​​​​ഇ​​​​ന്ത്യ മു​​​​ന്നി​​​​ലാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ മൂ​​​​ന്നാം ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ 31-13ന് ​​​​ഇ​​​​റാ​​​​ൻ മു​​​​ന്നി​​​​ലെ​​​​ത്തി​​​​യ​​​​തോ​​​​ടെ ഇ​​​​ന്ത്യ​​​​യു​​​​ടെ ലീ​​​​ഡ് 53-51 ആ​​​​യി ചു​​​​രു​​​​ങ്ങി.

അ​​​​വ​​​​സാ​​​​ന ക്വാ​​​​ർ​​​​ട്ട​​​​റി​​​​ൽ ഒ​​​​പ്പ​​​​ത്തി​​​​നൊ​​​​പ്പ​​​​മു​​​​ള്ള പോ​​​​രാ​​​​ട്ട​​​​മാ​​​​യി​​​​രു​​​​ന്നു. 19-17ന് ​​​​ഇ​​​​റാ​​​​ൻ മു​​​​ന്നി​​​​ലെ​​​​ത്തി. പോയിന്‍റ് ഒപ്പമായതോടെ അ​​​​ഞ്ചു മി​​​​നി​​​​റ്റ് ഓ​​​​വ​​​​ർ​​ടൈ​​​​മി​​​​ലേക്കു മത്സരം കടന്നു.

ഓവർ ടൈമിൽ ത​​​​ക​​​​ർ​​​​പ്പ​​​​ൻ പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി ഇ​​​​ന്ത്യ വി​​​​ജ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി.ഇ​​​​റാ​​​​നെ​​​​ ത​​​​ക​​​​ർ​​​​ത്ത​​​​തി​​​​ന്‍റെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ൽ അ​​​​ഞ്ചാം സ്ഥാ​​​​ന​​​​ക്കാ​​​​ർ​​​​ക്കു​​​​ള്ള പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ 32-ാം സ്ഥാ​​​​ന​​​​ക്കാ​​​​രാ​​​​യ ദ​​​​ക്ഷി​​​​ണ കൊ​​​​റി​​​​യ​​​​യെ ഞെ​​​​ട്ടി​​​​ച്ച് 10 പോ​​​​യി​​​​ന്‍റ് വ്യ​​​​ത്യാ​​​​സ​​​​ത്തി​​​​ൽ ജ​​​​യി​​​​ച്ചു. 90-80നാ​​​​ണ് ഇ​​​​ന്ത്യ ജ​​​​യി​​​​ച്ച​​​​ത്.

ഈ ​​​​ജ​​​​യ​​​​ത്തോ​​​​ടെ ഏ​​​​ഷ്യ​​​​ൻ ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പി​​​​ൽ ഇ​​​​ന്ത്യ അ​​​​ഞ്ചാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി. 13 വ​​​​ർ​​​​ഷ​​​​ത്തെ ച​​​​രി​​​​ത്ര​​​​മു​​​​ള്ള ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച സ്ഥാ​​​​നം.

ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ലാ​​​​കെ ഏ​​​​ഴു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ അ​​​​ഞ്ചു ജ​​​​യ​​​​മാ​​​​ണ് ഇ​​​​ന്ത്യ നേ​​​​ടി​​​​യ​​​​ത്.ഫൈ​​​​ന​​​​ലി​​​​ൽ ഓ​​​​സ്ട്രേ​​​​ലി​​​​യ 94-63ന് ​​​​ജ​​​​പ്പാ​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ച് കി​​​​രീ​​​​ട​​​​ത്തി​​​​ൽ മു​​​​ത്ത​​​​മി​​​​ട്ടു.

Related posts

Leave a Comment