നാട്ടുകാര്‍ ഭീതിയില്‍! സര്‍ക്കിള്‍ ഓഫിസിനു മുമ്പില്‍ മദ്യപാന സംഘങ്ങള്‍ ഏറ്റുമുട്ടി; ബിയര്‍കുപ്പി കൊണ്ട് അടിയേറ്റ് ഒരാള്‍ ആശുപത്രിയില്‍

ATTACKK

പോത്തന്‍കോട് : പോത്തന്‍കോട് സര്‍ക്കിള്‍ ഓഫിസിനു മുന്‍പി ല്‍  മദ്യപാന സംഘങ്ങ ള്‍ ഏറ്റുമുട്ടി.ബിയര്‍ കുപ്പിയ്ക്ക് അടിയേറ്റു ഒരാള്‍ ആശുപത്രിയി ല്‍ .ഇന്നലെ രാത്രി പതിനൊന്നോടെ ആയിരുന്നു സംഭവം. സമീപത്തെ ബിയര്‍ പാര്‍ലറില്‍ നിന്നും മദ്യപിച്ചു ബിയറുമായി ഇറങ്ങിയ  പത്തോളം വരുന്ന മദ്യപാനിക ള്‍.വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപെട്ട വാക്കേറ്റമുണ്ടാകുകയും ഇരു സംഘങ്ങളായി തിരിഞ്ഞു.തമ്മിലടിയ്ക്കുകയായിരുന്നു.തുടര്‍ന്നു നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു പോലീസ് എത്തിയപ്പോ ള്‍ തന്നെ ഇവര്‍  ഓടി രക്ഷപെടുകയായിരുന്നു.

ഇതില്‍ പരിക്കേറ്റ കിടന്ന ആളെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ സമീപത്തെ  വീടുകളുടെ മുറ്റത്ത് രക്തം കണ്ടതിനെ തുടര്‍ന്നുനാടുകാര്‍ പരിഭ്രാന്തിയില്‍ ആകുകയും ചെയ്തു. കൊയ്ത്തൂര്‍കോണം,മാങ്ങാട്ടുകോണം എന്നിവിടങ്ങളില്‍ നിന്നെത്തിയ മദ്യപാനി സംഘങ്ങള്‍ ആണ് ഏറ്റുമുട്ടിയത്.സി ഐ ഓഫീസിനു മുന്‍പില്‍ ഇങ്ങനെ ഒരു അക്രമങ്ങള്‍ നടത്തി നാട്ടുകാരെ ഭീതിയിലാക്കിയിട്ടും സംഭവത്തില്‍ പോലീസിനു ഒരു കുലുക്കവുമില്ല.

രാത്രി ഒന്‍പതിന് ശേഷം സിഐ ഓഫീസ് അടയ്ക്കും അതോടെ സമീപത്തെ ബാറില്‍ വരുന്ന സംഘങ്ങ ള്‍ ഓഫീസിനു സമീപമാണ് കൂടി നില്‍ക്കുന്നത് നിത്യ സംഭവം ആണന്നു സമീപ വാസികള്‍ പറയുന്നു. രാത്രി കാലങ്ങളില്‍ പോലീസ് പോത്തന്‍കോട്ടോ സമീപ പ്രദേശത്ത് യാതൊരു വിധ പരിശോധനകളോ നടത്താറില്ല.ബാറിനു മുന്‍പി ല്‍ അനധികൃതമായി പാര്‍ക്ക് ചെയ്താല്‍  പോലും നടപടി പോലീസ് നടപടി എടുക്കാറില്ലെന്നും നാട്ടുകാര്‍ പറയുന്നു

Related posts