വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം! ക്ലാസ് മുറിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠി ബിയര്‍ കുപ്പിക്ക് അടിച്ചു; സംഭവം ചേര്‍ത്തലയില്‍

ചേ​ർ​ത്ത​ല: ക്ലാ​സ് മു​റി​യി​ൽ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ സ​ഹ​പാ​ഠി ബി​യ​ർ കു​പ്പി​ക്ക് ത​ല​യ്ക്ക​ടി​ച്ച​താ​യി പ​രാ​തി. അ​ടി​യേ​റ്റ വി​ദ്യാ​ർ​ഥി​യെ സ്കൂ​ൾ അ​ധി​കൃ​ത​ർ ചേ​ർ​ത്ത​ല ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള അ​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് ചേ​ർ​ത്ത​ല എ​സ്ഐ എം. ​അ​ജി​ത്കു​മാ​ർ പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള ചെ​റി​യ സം​ഘ​ർ​ഷ​മാ​ണെ​ന്നും ബീ​യ​ർ കു​പ്പി പു​റ​ത്തു നി​ന്നാ​രെ​ങ്കി​ലും സ്കൂ​ൾ പ​രി​സ​ര​ത്ത് വ​ലി​ച്ചെ​റി​ഞ്ഞ​താ​കു​മെ​ന്നും ഹെ​ഡ്മി​സ്ട്ര​സ് പ​റ​ഞ്ഞു.

എന്നാൽ ഇ​തു​സം​ബ​ന്ധി​ച്ച് കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​വു​ന്നി​ല്ലെ​ന്നും ഇ​തേ സ്കൂ​ളി​ലെ പി​ടി​എ ഭാ​ര​വാ​ഹി​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ടി​യേ​റ്റ വി​ദ്യാ​ർ​ഥി​യു​ടെ ര​ക്ഷി​താ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും പ​രാ​തി​യു​ണ്ട്.

Related posts