ദൃശ്യം ഒന്നിലെ കള്ളനെത്തേടി അച്ഛനും മകനും ഇറങ്ങി; പണിചെയ്തുകൊണ്ടിരുന്നു ബംഗാളിയെ ക്രൂരമായിമർദിച്ച് അവശനാക്കി; പിന്നീട് ദൃശ്യം രണ്ട് നോക്കിയ അച്ഛനും മകനും ഞെട്ടി…

തൊ​ടു​പു​ഴ: മോ​ഷ്ടാ​വെ​ന്നു തെ​റ്റി​ദ്ധ​രി​ച്ച് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ക​ട​യു​ട​മ​യു​ടെ മ​ക​നും സം​ഘ​വും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി ധി​ബം​ഗ​റി (45) നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി വ​ണ്ണ​പ്പു​റം ടൗ​ണി​ലെ പ​ച്ച​ക്ക​റി ക​ട​യി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് അ​ക്ര​മ​സം​ഭ​വ​ത്തി​ന്‍റെ തു​ട​ക്കം.

ഉ​ട​മ​ക​ൾ സ്ഥാ​പി​ച്ച സി​സി​ടി​വി​യി​ൽ മോ​ഷ്ടാ​വി​ന്‍റെ ചി​ത്രം പ​തി​ഞ്ഞി​രു​ന്നു. ധി​ബം​ഗ​റി​നോ​ടു സാ​മ്യ​മു​ള്ള​താ​യി​രു​ന്നു ദൃ​ശ്യം.

ഇ​തു ക​ണ്ട ക​ട​യു​ട​മ​യു​ടെ മ​ക​നും സ​ഘ​വും കാ​ളി​യാ​ർ സ്വ​ദേ​ശി പ​ടി​ക്ക​ൽ​പ​റ​ന്പി​ൽ ബെ​ന്നി​യെ വി​ളി​ച്ച് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ തൊ​ഴി​ലാ​ളി​യാ​യ ധി​ബം​ഗ​ർ എ​വി​ടെ​യെ​ന്ന് അ​ന്വേ​ഷി​ച്ചു.

ബെ​ന്നി​യി​ൽ​നി​ന്നു ധി​ബം​ഗ​ർ ജോ​ലി ചെ​യ്യു​ന്ന നെ​യ്യ​ശേ​രി​യി​ലെ വീ​ട് മ​ന​സി​ലാ​ക്കി​യ ക​ട​യു​ട​മ​യു​ടെ മ​ക​നും സം​ഘ​വും അ​വി​ടെ​യെ​ത്തി.

മ​തി​ൽ പ​ണി​യി​ലേ​ർ​പ്പെ​ട്ടി​രു​ന്ന ധി​ബം​ഗ​റി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ധി​ബം​ഗ​റാ​ണ് മോ​ഷ്ടാ​വെ​ന്ന് ക​രു​തി​യാ​യി​രു​ന്നു ഉ​പ​ദ്ര​വം.

മ​ർ​ദ​നം ക​ണ്ട് ഭ​യ​ന്ന വീ​ട്ടു​കാ​രും അ​യ​ൽ​വാ​സി​ക​ളും അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ക​രി​മ​ണ്ണൂ​ർ പോ​ലീ​സും ബെ​ന്നി​യും സ്ഥ​ല​ത്തെ​ത്തി. അ​പ്പോ​ഴേ​ക്കും കാ​ളി​യാ​ർ പോ​ലീ​സും എ​ത്തി​യി​രു​ന്നു.

ഇ​തി​നി​ടെ, ആ​ളു​മാ​റി​യാ​ണ് മ​ർ​ദ​ന​മെ​ന്നു മ​ന​സി​ലാ​യ ക​ട​യു​ട​മ​യു​ടെ മ​ക​നും സം​ഘ​വും സ്ഥ​ല​ത്തു​നി​ന്നു മു​ങ്ങി. കു​ഴ​ഞ്ഞു​വീ​ണ ധി​ബം​ഗ​റി​നെ ഉ​ട​ൻ​ത​ന്നെ തൊ​ടു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശ​രീ​ര​മാ​സ​ക​ലം മു​റി​വും മൂ​ത്ര​ത​ട​സ​വും നേ​രി​ട്ട​തി​നാ​ൽ പി​ന്നീ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തി​ൽ മൊ​ഴി ല​ഭി​ക്കു​ന്ന​ത​നു​സ​രി​ച്ച് കേ​സെ​ടു​ക്കു​മെ​ന്ന് കാ​ളി​യാ​ർ പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment