പണമടച്ച് വിശ്രമിച്ചോളു..! ബി​വ​റേ​ജ​സ് ഒൗട്ട് ലെ​റ്റു​ക​ൾ​ക്കു മുന്നിൽ ക്യൂ ​നി​ൽ​ക്കാ​നും ക്വ​ട്ടേ​ഷ​ൻ; ഔട്ട് ലെറ്റുകളുടെ എണ്ണം കുറഞ്ഞു ഒപ്പം ക്വട്ടേഷൻ സംഘം സജീവവുമായി

beveragesകൊ​ച്ചി: സം​സ്ഥാ​ന​ത്തു മ​ദ്യ​ശാ​ല​ക​ൾ പ​ല​തും പൂ​ട്ടു​ക​യും മാ​റ്റി​സ്ഥാ​പി​ക്കു​ക​യും ചെ​യ്ത​തോ​ടെ ബി​വ​റേ​ജ​സ് ഒൗട്ട് ലെ​റ്റു​ക​ൾ​ക്കു മു​ന്പി​ലെ നി​ര​ക​ൾ​ക്കു നീ​ളം​കൂ​ടി. വ​ലി​യ നി​ര​ക​ളി​ൽ ഏ​റെ നേ​രം ക്യൂ ​നി​ന്നു മ​ദ്യം വാ​ങ്ങി​ന​ൽ​കാ​ൻ ക്വ​ട്ടേ​ഷ​ൻ പി​ടി​ക്കു​ന്ന സം​ഘ​ങ്ങ​ളും സംസ്ഥാനത്ത് സ​ജീ​വ​മാ​യി.

ദേ​ശീ​യ, സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളി​ലെ മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ടി​യ​തും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു മാ​റ്റി​സ്ഥാ​പി​ച്ച​തു​മാ​ണു മ​ദ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ​ക്കു തി​രി​ച്ച​ടി​യാ​യ​ത്. പാ​ത​യോ​ര​ങ്ങ​ളി​ലെ മ​ദ്യ​ശാ​ല​ക​ക്കെ​തി​രെ ക​ഴി​ഞ്ഞ 31നു ​സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന​ശേ​ഷം സം​സ്ഥാ​ന​ത്ത് ആ​കെ 43 മ​ദ്യ​ശാ​ല​ക​ൾ മാ​റ്റി​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നാ​ല് ബി​വ​റേ​ജ​സ് ഒൗ​ട്ട് ലെറ്റു​ക​ളാ​ണു പു​തി​യ​താ​യി മാ​റ്റി​സ്ഥാ​പി​ച്ച​ത്. തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ബി​വ​റേ​ജ​സ് ഒൗട്ട് ലെ​റ്റ് (7018) ഇ​രു​ന്പ​ന​ത്തേ​ക്കു മാ​റ്റി​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കോ​ല​ഞ്ചേ​രി​യി​ലെ ഒൗട്ട് ലെ​റ്റ് (7039) അ​യി​ക്ക​ര​നാ​ട്ടേ​ക്കും എ​റ​ണാ​കു​ളം ലി​സി ജം​ഗ്ഷ​നി​ലേ​തു (7012) മു​ള​ന്തു​രു​ത്തി​യി​ലേ​ക്കു​മാ​ണു മാ​റ്റി​സ്ഥാ​പി​ച്ച​ത്. പ​ട്ടി​മ​റ്റ​ത്തെ​യും (7041) ബി​വ​റേ​ജ​സ് ഒൗട്ട് ലെ​റ്റ്  മാ​റ്റി​സ്ഥാ​പി​ച്ചു.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണു ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ മ​ദ്യ​ത്തി​നാ​യി ക്യൂ ​നി​ൽ​ക്കു​ന്ന​വ​രി​ലേ​റെ​യും. പ​ല മേ​ഖ​ല​ക​ളി​ലും പ​ല ത​ര​ത്തി​ലാ​ണു വ​രി​നി​ൽ​ക്കു​ന്ന​തി​നു ക​മ്മീ​ഷ​ൻ ഈ​ടാ​ക്കു​ന്ന​ത്. മ​ദ്യം വാ​ങ്ങി​ക്കൊ​ടു​ക്കാ​ൻ വ​രി​നി​ൽ​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ വാ​ങ്ങു​ന്ന​വ​രെ നി​രീ​ക്ഷി​ക്കാ​ൻ പോ​ലീ​സും എ​ക്സൈ​സും പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related posts