സ്നേഹവും ആശ്വാസവും പകർന്ന് ഭൈമി അമ്മ പാമ്പാടിക്കാരുടെ കുമരകംചേച്ചിയായി! ആ സംഭവം ഇങ്ങനെ…

കു​​മ​​ര​​കം: കു​​മ​​ര​​കം​​കാ​​രു​​ടെ സ്വ​​ന്തം ഭൈ​​മിഅ​​മ്മ പാ​​ന്പാ​​ടി​​ക്കാ​​ർ​​ക്ക് കു​​മ​​ര​​കം ചേ​​ച്ചി​​യാ​​യി മാ​​റി​​യ​​ത് ജ​​ന​​ങ്ങ​​ൾ​​ക്ക് അ​​വ​​രോ​​ടു​​ള്ള സ്നേ​​ഹ​​വും ബ​​ഹു​​മാ​​ന​​വും മൂ​​ലം.

പാ​​ന്പാ​​ടി​​യി​​ൽ മ​​ഹി​​മ റെ​​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ നി​​ർ​​മി​​ച്ച ബ​​സ് കാ​​ത്തി​​രി​​പ്പു കേ​​ന്ദ്ര​​ത്തി​​ന് കു​​മ​​ര​​കം ചേ​​ച്ചി സ്മാ​​ര​​ക കാ​​ത്തി​​രി​​പ്പു കേ​​ന്ദ്ര​​മെ​​ന്നു പേ​​രു ന​​ൽ​​കി​​യ​​തി​​നും ഈ ​​സ്നേ​​ഹ​​മാ​​ണ് കാ​​ര​​ണം. ആ​​പ്പി​​ത്ര ക​​ള​​ത്തി​​ൽ നാ​​രാ​​യ​​ണ​​ന്‍റെ സ​​ഹ​​ധ​​ർ​​മ്മി​​ണി​​യാ​​ണ് ഭൈ​​മി.

12-ാം വ​​യ​​സി​​ൽ ക​​ള​​രി​​യാ​​ശാ​​നും ആ​​യു​​ർ​​വേ​​ദ ചി​​കി​​ത്സ​​യി​​ൽ വി​​ദ​​ഗ്ധ​​നും തി​​രു​​മ്മു​​കാ​​ര​​നു​​മാ​​യ അ​​ച്ഛ​​ൻ ഗോ​​വി​​ന്ദ​​നോ​​ടൊ​​പ്പം അ​​ഞ്ചേ​​രി​​യി​​ലേ​​ക്കാ​​ണ് ആ​​ദ്യം പോ​​യ​​ത്.

പി​​ന്നീ​​ട് ഏ​​ഴാം​​മൈ​​ലി​​ലും ഒ​​ന്പ​​താം മൈ​​ലി​​ലും ആ​​യു​​ർ​​വേ​​ദ ക​​ട​​യും ചി​​കി​​ത്സാ​​ല​​യ​​വും ന​​ട​​ത്തി​​യ​ശേ​​ഷം കു​​ടും​​ബം പാ​​ന്പാ​​ടി മാ​​ർ​​ക്ക​​റ്റി​​നു സ​​മീ​​പ​​ത്തു സ്ഥി​​ര​​താ​​മ​​സം ആ​​രം​​ഭി​​ച്ചു.

ഗോ​​വി​​ന്ദ​​ൻ വൈ​​ദ്യ​​ൻ മ​​രി​​ച്ച​​തി​​നു​​ശേ​​ഷം വൈ​​ദ്യാ​​ല​​യം ന​​ട​​ത്തി​യ​തും​ ചി​​കി​​ത്സ തു​​ട​​ർ​​ന്ന​​തും ഗോ​​വി​​ന്ദ​​ന്‍റെ ഭാ​​ര്യ ചി​​ന്ന​​മ്മ​​യാ​​ണ്.

പി​​ന്നീ​​ട് ഭൈ​​മി നാ​​രാ​​യ​​ണ​​നാ​​ണ് ചി​​കി​​ത്സ​​യും മ​​റ്റു സേ​​വ​​ന​​ങ്ങ​​ളും നി​​റ​​വേ​​റ്റി​​പ്പോ​​ന്ന​​ത്. ത​​ള​​ർ​​ന്നും ച​​ല​​ന​​ശേ​​ഷി ന​​ഷ്ട​​പ്പെ​​ട്ടും എ​​ത്തി​​ക്കു​​ന്ന​​വ​​രെ​​പ്പോ​​ലും ജീ​​വി​​ത​​ത്തി​​ലേ​​ക്കു കൈ​​പി​​ടി​​ച്ചു ന​​ട​​ത്തി​​യ ഭൈ​​മിഅ​​മ്മ അ​ങ്ങ​നെ പാ​​ന്പാ​​ടി​​ക്കാ​​രു​​ടെ കു​​മ​​ര​​കം ചേ​​ച്ചി​​യാ​​യി.

സാ​​ന്പ​​ത്തി​​ക ബു​​ദ്ധി​​മു​​ട്ടു​​ള്ള​​വ​​ർ​​ക്കു സൗ​​ജ​​ന്യ ചി​​കി​​ത്സ​​യും സ​​ഹാ​​യ​​വും ന​​ൽ​​കി​​യ​​തി​​ന്‍റെ ബ​​ഹു​​മാ​​ന സൂ​​ച​​ക​​മാ​​യി​​ട്ടാ​​ണ് 2019ൽ ​​ഭൈ​​മി അ​മ്മ മ​​ര​​ണ​​പ്പെ​​ട്ട​​പ്പോ​​ൾ പാ​​ന്പാ​​ടി മാ​​ർ​​ക്ക​​റ്റി​​ലെ ബ​​സ് കാ​​ത്തി​​രി​​പ്പു കേ​​ന്ദ്ര​​ത്തി​​നു റെ​സി​​ഡ​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ കു​​മ​​ര​​കം ചേ​​ച്ചി സ്മാ​​ര​​ക വെ​​യ്റ്റിം​​ഗ് ഷെ​​ഡ് എ​​ന്ന് നാ​​മ​​ക​​ര​​ണം ചെ​​യ്ത​​ത്.

ഇ​​പ്പോ​​ൾ ഭൈ​​മി​​യു​​ടെ കൊ​​ച്ചു​​മ​​ക്ക​​ളാ​​ണ് ഗു​​രു സ്മാ​​ര​​ക വൈ​​ദ്യ​​ശാ​​ല​​യി​​ൽ സേ​​വ​​നം അ​​നു​​ഷ്ഠി​​ക്കു​​ന്ന​​ത്.

Related posts

Leave a Comment