കോട്ടയം മെഡിക്കൽ കോളജ് പരിസരത്ത് ബൈക്ക് നോട്ടമിട്ട് കുറേ കള്ളൻമാർ! ബൈ​ക്ക് മോ​ഷ​ണ​ത്തി​നു പി​ന്നി​ൽ…

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വാ​കു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ത്ത​ല എ​ര​മ​ല്ലൂ​ർ ക​ള​ത്തി​ൽ അ​ഖി​ൽ രാ​ജി (28)ന്‍റെ പ​ൾ​സ​ർ ബൈ​ക്കാ​ണ് (കെഎ​ൽ 32 എം 9849) ​മോ​ഷ​ണം പോ​യ​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നാം വാ​ർ​ഡി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​നു സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​താ​ണ്. ഒ​ന്ന​ര മാ​സ​ത്തി​ല​ധി​ക​മാ​യി അ​ഖി​ൽ രാ​ജി​ന്‍റെ ഭാ​ര്യ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​തേ തു​ട​ർ​ന്ന് ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്തു തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി അ​റി​യു​ന്ന​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ട്സും മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വു സം​ഭ​വ​മാ​ണ്.

ഇ​ത്ത​ര​ത്തി​ൽ മു​ന്പും നി​ര​വ​ധി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ന​ഷ്ട​പ്പെ​ട്ട ബൈ​ക്ക് കി​ലോ​മീ​റ്റ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ ഉ​പേ​ക്ഷിച്ച നി​ല​യി​ൽ റോ​ഡ​രി​കി​ൽ നി​ന്നും ല​ഭി​ച്ച സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ഗാ​ന്ധി​ന​ഗ​റും പ​രി​സ​ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഗു​ണ്ടാ സം​ഘ​ങ്ങ​ളും ല​ഹ​രി മാ​ഫി​യ സം​ഘ​ത്തി​ലെ യു​വാ​ക്ക​ളുമാ​ണ് പ​ല​പ്പോ​ഴും ബൈ​ക്ക് മോ​ഷ​ണ​ത്തി​നു പി​ന്നി​ൽ.

Related posts

Leave a Comment