ന​രേ​ന്ദ്ര​മോ​ദി ഭ​ര​ണ​ത്തി​ൽ ഭാ​ര​തം നി​ശ്ച​ലം; ജ​ന​രോ​ഷ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​വാ​ൻ മൗ​നി​യാ​കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യെ​യാ​ണ്  കാ​ണു​ന്ന​തെ​ന്ന് ബി​ന്ദു​കൃ​ഷ്ണ

കൊല്ലം :ന​രേ​ന്ദ്ര​മോ​ദി​യു​ടെ ഭ​ര​ണംരണ്ടുവ​ർ​ഷം പി​ന്നി​ടു​ന്പോ​ൾ നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ ഫ​ല​മാ​യി രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക സ്ഥി​തി ഗു​രു​ത​ര​മാ​ണെ​ന്നും സ​മ​ത്വ മേ​ഖ​ല​ക​ളും സ്തം​ഭ​ന​ത്തി​ൽ വി​റ​ങ്ങ​ലി​ച്ച് നി​ൽ​ക്കു​ക​യാ​ണെ​ന്നും ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ പ​റ​ഞ്ഞു.

നി​ങ്ങ​ൾ​ക്ക് ന​ല്ല ദി​ന​ങ്ങ​ൾ ന​ൽ​കു​വാ​ൻ നോ​ട്ട് നി​രോ​ധ​നം ക​ഴി​ഞ്ഞ​പ്പോ​ൾ 50 ദി​ന​ങ്ങ​ൾ കാ​ക്കു​വാ​ൻ പ​റ​ഞ്ഞ ന​രേ​ന്ദ്ര​മോ​ദി 5 വ​ർ​ഷം പൂ​ർ​ത്തി​യാ​കാ​റാ​യ​പ്പോ​ൾ ജ​ന​രോ​ഷ​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​വാ​ൻ മൗ​നി​യാ​കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യെ​യാ​ണ് ഭാ​ര​തം കാ​ണു​ന്ന​തെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ 2-ാം വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി ​സി സി ​കൊ​ല്ലം എ​സ് ബി ​ഐ യി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രസിഡന്‍റ്. ഡി ​സി സി ​വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ് വി​പി​ന​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ എ ​ഷാ​ന​വാ​സ്ഖാ​ൻ, എ ​കെ ഹ​ഫീ​സ്, ചി​റ്റു​മൂ​ല നാ​സ​ർ, ന​ടു​ക്കു​ന്നി​ൽ വി​ജ​യ​ൻ, എ​സ് ശ്രീ​കു​മാ​ർ, സ​ന്തോ​ഷ് തു​പ്പാ​ശ്ശേ​രി, ത്രി​ദീ​പ് കു​മാ​ർ, കെ ​ആ​ർ വി ​സ​ഹ​ജ​ൻ, കൃ​ഷ്ണ​വേ​ണി ശ​ർ​മ്മ, ആ​ദി​ക്കാ​ട് മ​ധു, മു​ന​ന്പ​ത്ത് വ​ഹാ​ബ്, സി​സി​ലി സ്റ്റീ​ഫ​ൻ, ബ​ദ​റു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
അ​ബ്ദു​ൽ റ​ഷീ​ദ്, പ​ന​യം ജ​യ​പ്ര​കാ​ശ്, പി ​ലി​സ്റ്റ​ണ്‍, മ​ഷ്കൂ​ർ, വി ​എ​സ് ജോ​ണ്‍​സ​ണ്‍, വി ​മ​ണി​ക​ണ്ഠ​ൻ, ശി​വ​പ്ര​സാ​ദ്, മോ​ഹ​ൻ​ബോ​സ്, തുടങ്ങിയവർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.

Related posts