‘തൊഴി’ ലുറപ്പ് ..! തൊഴിലാളികൾക്ക് തൊഴിലുറപ്പ് നൽകിയവർ പൂട്ടിയിട്ട ഫാക്ടറി ക്കുമുന്നില്‍ നടത്തുന്നത് അപഹാസ്യ സമരം

bindukrishnaകൊല്ലം: പത്ത് ദിവസത്തിനകം അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറുന്ന് പ്രവർത്തിപ്പിക്കാൻ ഇച്ഛാശക്‌തിയുള്ള ഒരു സർക്കാർ അധികാരത്തിൽ വരണമെന്നും ജനങ്ങൾക്ക് മുന്നിൽ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വ്യാപകമായി പ്രചരണം നടത്തി അധികാരത്തിൽ വന്നവർ പൂട്ടിഇട്ട കശുവണ്ടി ഫാക്ടറിയുടെ മുന്നിൽ നിരാഹാര സമരം നടത്തുന്നത് അപഹാസ്യമാണെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.

അഴിമതിക്കെതിരെ കുരിശ് യുദ്ധം പ്രഖ്യാപിച്ചവർ, സദ്ഭരണം ഉറപ്പു നൽകി അധികാരത്തിൽ വന്നവർ എട്ട് മാസ കാലയളവിനുള്ളിൽ കോടികളുടെ അഴിമതിക്ക് വിധേയരായപ്പോൾ എല്ലാവരേയും കൊത്തുന്ന കൂട്ടിലിട്ട തത്ത മേഴ്സികുട്ടി അമ്മയെ കൊത്താത്തത് തത്തയുടെ ചുണ്ട് എ കെ ജി സെന്ററിൽ മുറിച്ചതു കൊണ്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു.

ഭാര്യ ഭരിക്കുന്ന വകുപ്പിനെതിരെ നീതി ലഭ്യമാക്കാൻ ഭർത്താവ് തന്നെ നിരാഹാരം കിടക്കേണ്ടുന്ന ദയനീയ അവസ്‌ഥ കേരളത്തിന് വേറിട്ട ഒരു അനുഭവമാണ്. സമര പന്തലിൽ അഭിവാദ്യങ്ങൾ അർപ്പിക്കാനല്ല മന്ത്രിമാർ വരേണ്ടതെന്നും മറിച്ച് ഭരണത്തിന്റെ ശക്‌തി ഉപയോഗപ്പെടുത്തി കശുവണ്ടി ഫാക്ടറികൾ തുറപ്പിക്കുവാൻ വേണ്ട നടപടികളാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ബിന്ദുകൃഷ്ണ കൂട്ടിചേർത്തു.

കശുവണ്ടി വാങ്ങിയതുമായി ബന്ധപ്പെട്ട് കോടി കണക്കിന് രൂപയുടെ അഴിമതിക്ക് ഇരയായ മേഴ്സികുട്ടി അമ്മയെ മാറ്റിനിർത്തി നീതിപൂർവമായ അന്വേഷണം നടത്തുവൻ സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശക്‌തമായ സമര പരിപാടികൾ ആവിഷ്‌കരിക്കും

 

Related posts