ഇ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദ് ബ്ലാ​സ്റ്റേ​ഴ്സ് പ​രി​ശീ​ല​ക​ൻ


കൊ​ച്ചി: ഇ​ഷ്ഫാ​ഖ് അ​ഹ​മ്മ​ദി​നെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​ത്കാ​ലി​ക പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചു. മു​ഖ്യ​പ​രി​ശീ​ല​ക​ൻ കി​ബു വി​ക്കൂ​ന രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് നി​യ​മ​നം. നി​ല​വി​ൽ ടീ​മി​ന്‍റെ സ​ഹ​പ​രി​ശീ​ല​ക​നാ​യി​രു​ന്നു ഇ​ഷ്ഫാ​ഖ്.

ഐ​എ​സ്എ​ല്ലി​ൽ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യോ​ട് എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളി​ന് തോ​റ്റ​തി​ന് പി​ന്നാ​ലെ​യാ​ണ് കി​ബു വി​ക്കൂ​ന പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് നി​ന്നും ഒ​ഴി​ഞ്ഞ​ത്. ഇ​ക്കാ​ര്യം ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെ​ന്‍റ് സ്ഥി​രീ​ക​രി​ച്ചു. ചൊ​വ്വാ​ഴ്ച​ത്തെ മ​ത്സ​ര​ത്തി​ന് പി​ന്നാ​ലെ പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് തു​ട​രു​ന്നി​ല്ലെ​ന്ന് വി​ക്കൂ​ന ക​ളി​ക്കാ​രെ അ​റി​യി​ച്ചി​രു​ന്നു.

പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യാ​ണ് കോ​ച്ചും ടീം ​മാ​നേ​ജ്മെ​ന്‍റും തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​തെ​ന്നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ഹൈ​ദ​രാ​ബാ​ജി​നെ​തി​രാ​യ തോ​ൽ​വി​ക്ക് പി​ന്നാ​ലെ വി​ക്കൂ​ന​യെ ക്ല​ബ് പു​റ​ത്താ​ക്കി​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment