പ്രി​യ കൂ​ട്ടു​കാ​ര​നെ നേ​രി​ല്‍ കാ​ണാ​നാ​വാ​തെ മ​ട​ക്കം; ഹൃ​ദ​യ​വേ​ദ​ന​യി​ല്‍ ന​ട​ന്‍ മു​കേ​ഷ്

കൊ​ച്ചി: ‘ ര​ണ്ടു ദി​വ​സം മു​മ്പ് ഇ​ന്‍​കം​ടാ​ക്‌​സ് പേ​പ്പ​ര്‍ ശ​രി​ക്കു​ന്ന കാ​ര്യം സം​സാ​രി​ക്കാ​നാ​യി വി​മ​ല ടീ​ച്ച​ര്‍ എ​ന്നെ വി​ളി​ച്ചി​രു​ന്നു. ഞാ​ന്‍ ഓ​ഡി​റ്റ​റെ വി​ളി​ച്ച് കാ​ര്യ​ങ്ങ​ളൊ​ക്കെ പ​റ​ഞ്ഞി​രു​ന്നു. അ​ന്ന് ശ്രീ​നി​യോ​ട് സം​സാ​രി​ച്ചി​ല്ല. ഏ​റെ വൈ​കാ​തെ പ്രി​യ കൂ​ട്ടു​കാ​ര​നെ കൊ​ച്ചി​യി​ലെ​ത്തി കാ​ണാ​മെ​ന്നു പ​റ​ഞ്ഞാ​ണ് ഫോ​ണ്‍ വ​ച്ച​ത്. പ​ക്ഷേ, ഇ​ത്ര പെ​ട്ടെ​ന്ന് അ​ദ്ദേ​ഹം പോ​കു​മെ​ന്ന് ക​രു​തി​യി​ല്ല’- ആ​ത്മ​സു​ഹൃ​ത്തി​നെ ന​ഷ്ട​പ്പെ​ട്ട വേ​ദ​ന​യി​ല്‍ ന​ട​ന്‍ എം. ​മു​കേ​ഷ് എം​എ​ല്‍​എ​യു​ടെ വാ​ക്കു​ക​ള്‍ ഇ​ട​യ്ക്കു​വ​ച്ച് മു​റി​ഞ്ഞു. അ​ടു​ത്തി​ടെ എ​റ​ണാ​കു​ള​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ വ​ച്ചാ​ണ് ഇ​രു​വ​രും അ​വ​സാ​ന​മാ​യി ക​ണ്ട​ത്. സ​മ​യം കി​ട്ടു​മ്പോ​ഴൊ​ക്കെ മു​കേ​ഷ് അ​ദ്ദേ​ഹ​ത്തെ കാ​ണാ​ന്‍ എ​ത്തു​മാ​യി​രു​ന്നു.

‘ 43 വ​ര്‍​ഷ​ത്തെ സൗ​ഹൃ​ദ​മാ​ണ് ഞ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യി​രു​ന്ന​ത്. ഒ​രു ചെ​റി​യ നീ​ര​സം പോ​ലും 43 വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ സൃ​ഷ്ടി​ക​ള്‍ പോ​ലെ ത​ന്നെ​യാ​ണ് ചി​രി​യും. നോ​ണ്‍ സ്‌​റ്റോ​പ്പ് ചി​രി. ഇ​ത്ര​യും കാ​ലം ഒ​ന്നി​ച്ച് ന​ട​ന്നി​ട്ടും അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് പ​റ​യാ​ന്‍ ഒ​രു സാ​ഹ​ച​ര്യം ല​ഭി​ച്ചി​ല്ല. അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള ന​ല്ല​വാ​ക്കു​ക​ള്‍ ലോ​ക​ത്തോ​ട് പ​റ​യ​ണം എ​ന്ന് ഞാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. അ​തി​ങ്ങ​നെ​യാ​യ​തി​ല്‍ അ​ങ്ങേ​യ​റ്റം ദുഃ​ഖ​മു​ണ്ട്. – മു​കേ​ഷ് എം​എ​ല്‍​എ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ഒ​രു സി​നി​മ നി​ര്‍​മി​ക്ക​ണം എ​ന്ന് ഞാ​ന്‍ ഒ​രി​ക്ക​ല്‍ പ​റ​ഞ്ഞ​പ്പോ​ള്‍ അ​ദ്ദേ​ഹം ചി​രി​ച്ചു. പി​ന്നീ​ട് ഒ​രു ക​ല്യാ​ണ​ത്തി​ല്‍ വ​ച്ചാ​ണ് ‘ക​ഥ​പ​റ​യു​മ്പോ​ള്‍’ സി​നി​മ​യു​ടെ ക​ഥ പ​റ​യു​ന്ന​ത്. ഞാ​ന്‍ ക​ഥ കേ​ട്ട് ക​ര​ഞ്ഞു​പോ​യി. ഞ​ങ്ങ​ള്‍ ഒ​ന്നി​ച്ചാ​ണ് മ​മ്മൂ​ക്ക​യോ​ട് ക​ഥ പ​റ​യു​ന്ന​ത്. സു​വ​ര്‍​ണ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു അ​ത്’ – മു​കേ​ഷ് എം​എ​ല്‍​എ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

‘എ​ന്തും വെ​ട്ടി​ത്തു​റ​ന്ന് പ​റ​യു​ന്ന സ്വ​ഭാ​വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റേ​ത്. ഒ​രു തി​ര​ക്ക​ഥ കി​ട്ടി​യാ​ല്‍ 10 ചോ​ദ്യം അ​ങ്ങോ​ട്ട് ചോ​ദി​ക്കും. അ​തി​ന് മ​റു​പ​ടി പ​റ​ഞ്ഞാ​ലേ സി​നി​മ ന​ട​ക്കു​ക​യു​ള്ളൂ. ശ്രീ​നി​വാ​സ​ന്‍ ത​നി​ക്കു​വേ​ണ്ടി ഒ​രു​പാ​ടു പേ​രോ​ട് ക​ല​ഹി​ച്ചു​വെ​ന്നും ത​ന്റെ ജീ​വി​ത​ത്തി​ലെ ധൈ​ര്യ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു.

വ​ള​രെ ശ്ര​ദ്ധ​യോ​ടെ​യാ​ണ് അ​ദ്ദേ​ഹം അ​ഭി​ന​യ​വും തി​ര​ക്ക​ഥ​യും കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ ഓ​രോ സൃ​ഷ്ടി​യി​ലും ഒ​രു​പാ​ട് അ​ര്‍​ഥ​ങ്ങ​ളും സ​ന്ദേ​ശ​വും ഉ​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗം തീ​രാ​ന​ഷ്ട​മാ​ണ്. ഒ​രു​പാ​ട് ഓ​ര്‍​മ​ക​ള്‍ എ​നി​ക്ക് സ​മ്മാ​നി​ച്ചാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങു​ന്ന​ത്- മു​കേ​ഷ് വ്യ​ക്ത​മാ​ക്കി.

സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment