കുട്ടിക്കാലത്ത് നമ്മൾ ചെയ്ത കാര്യങ്ങളൊക്കെ മുതിർന്ന് കഴിയുന്പോൾ ഓർത്ത് ചിരിക്കാറുണ്ട്. നിഷ്കളങ്കമായ ബാല്യത്തിലെ ചില തമാശകൾ ചിലപ്പോൾ വലിയൊരു ചിന്തയ്ക്കും വഴിയൊരുക്കാറുണ്ട്. അത്തരത്തിലൊരു കുഞ്ഞിന്റെ രസകരമായ ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്.9 വയസുകാരന്റെ പരീക്ഷ പേപ്പറിലെ രസകരമായ ഉത്തരമാണ് ഇത്.
കാര്യം മറ്റൊന്നുമല്ല, വീടുകളിൽ ഭക്ഷണ സാധനങ്ങൾ എവിടെ നിന്നു ലഭിക്കുന്നു എന്നാണ് ചോദ്യം. ഗോതന്പ്, പയർ, ബ്രഡ്, പഞ്ചസാര എന്നിവയൊക്കെ എവിടെ നിന്നാണ് ലഭിക്കുന്നതെന്നായിരുന്നു ചോദ്യം. എല്ലാത്തിനും അവന് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളു. ബ്ലിങ്കിറ്റ് എന്നായിരുന്ന അവന്റെ ഉത്തരം. മത്സ്യമാംസാദികൾ എവിടെ നിന്നു ലഭിക്കുന്നു എന്ന അടുത്ത ചോദ്യത്തിന് ലിഷ്യസ് എന്നായിരുന്നു അവന്റെ ഉത്തരം.
ഉത്തരക്കടലാസ് സോഷ്യൽ മീഡിയയിൽ അവന്റെ അമ്മ പങ്കുവച്ചതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. അവൻ പറഞ്ഞതിൽ എന്താണ് തെറ്റ്? കൊച്ച് കാണുന്നതല്ലേ പറയാൻ പറ്റു എന്നാണ് ചില ആളുകൾ കമന്റ് ചെയ്തത്. അതുപോലെ തന്നെ ബ്ലിങ്കിറ്റിന് കിട്ടാവുന്നതിൽവച്ച് ഏറ്റവും നല്ല പരസ്യമാണ് ഇതെന്ന് മറ്റ് ചിലർ പറഞ്ഞു.പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.