സംസ്ഥാനത്ത് ര​ക്ത ദാ​ന​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കൂ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യ്ക്കു​ള്ള  പുരസ്കാരം  ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മറ്റിക്ക്

കൊ​ല്ലം : സം​സ്ഥാ​ന​ത്ത് ര​ക്ത ദാ​ന​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കൂ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യ്ക്കു​ള്ള പു​ര​സ്കാ​ര​ത്തി​ന് ഡി​വൈ​എ​ഫ്ഐ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി അ​ർ​ഹ​രാ​യി.

ദേ​ശി​യ സ​ന്ന​ദ്ധ ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​ന​ത്തി​ലാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം പ്രി​യ​ദ​ർ​ശി​നി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ലി​ഡ ജേ​ക്ക​ബിൽനിന്ന് ജി​ല്ലാ പ്ര​സി​ഡ​ന്റ് എ​സ് ആ​ർ അ​രു​ൺ ബാ​ബു​വും സെ​ക്ര​ട്ട​റി ആ​ർ ബി​ജു​വും പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ർ രാ​ജേ​ഷ്, യൂ​ത്ത് ബ്രി​ഗേ​ഡ് ജി​ല്ലാ ക്യാ​പ്റ്റ​ൻ പി ​കെ സു​ധീ​ർ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.നേ​ര​ത്തെ ജി​ല്ല​യി​ൽ ഏ​റ്റ​വും അ​ധി​കം ര​ക്തം ദാ​നം ചെ​യ്ത സം​ഘ​ട​ന​ക്കു​ള്ള പു​ര​സ്കാ​ര​വും ജി​ല്ലാ ക​മ്മി​റ്റി നേ​ടി​യി​രു​ന്നു.

Related posts