പ​യ്യ​ന്നൂ​രി​ലെ ര​ക്ത​സാ​ക്ഷി ഫ​ണ്ട് വി​വാ​ദം; അ​ച്ച​ട​ക്ക​ലം​ഘ​ന​വും അ​വ​മ​തി​പ്പും ഉ​ണ്ടാ​ക്കി​യ കു​ഞ്ഞി​കൃ​ഷ്ണ​നെ പു​റ​ത്താ​ക്കി സി​പി​എം

ക​ണ്ണൂ​ര്‍: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ സി​പി​എ​മ്മി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി. പു​റ​ത്താ​ക്കാ​നു​ള്ള ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ തീ​രു​മാ​നം ഇ​ന്ന​ലെ ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം.​വി. ജ​യ​രാ​ജ​നാ​ണ് ന​ട​പ​ടി ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ന​ട​പ​ടി ഇ​ന്ന് പ​യ്യ​ന്നൂ​രി​ലെ പാ​ര്‍​ട്ടി അം​ഗ​ങ്ങ​ളു​ടെ യോ​ഗം വി​ളി​ച്ച് റി​പ്പോ​ര്‍​ട്ട് ചെ​യ്യും. ലോ​ക്ക​ല്‍, ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ങ്ങ​ളും പ​യ്യ​ന്നൂ​രി​ൽ ചേ​രു​ന്നു​ണ്ട്. പ്ര​ധാ​ന നേ​താ​ക്ക​ള്‍ നേ​രി​ട്ട് ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്നാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി ന​ട​പ​ടി​യു​ണ്ടാ​കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച ന​ട​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ ത​ന്നെ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നെ പു​റ​ത്താ​ക്കാ​നു​ള്ള തീ​രു​മാ​നം കൈ​ക്കൊ​ണ്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്ന​ലെ ന​ട​ന്ന ജി​ല്ലാ ക​മ്മി​റ്റി​യി​ൽ തീ​രു​മാ​ന​ത്തി​ന് അം​ഗീ​കാ​ര​മാ​യ​ത്. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ന​ട​ത്തി​യ​ത് ക​ടു​ത്ത അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണെ​ന്നും പാ​ര്‍​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്നും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ നേ​താ​ക്ക​ള്‍ വി​മ​ര്‍​ശി​ച്ചി​രു​ന്നു.

ര​ണ്ട് പാ​ര്‍​ട്ടി ക​മ്മീ​ഷ​നു​ക​ള്‍ അ​ന്വേ​ഷി​ച്ചി​ട്ടും ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യി​ല്ല. എ​ന്നി​ട്ടും പാ​ര്‍​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യി പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തി​യെ​ന്നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത സി​പി​എം നേ​താ​ക്ക​ള്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു.ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ല്‍ കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​ര്‍​ന്ന​ത്.

മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ ന​ട​ത്തി​യ തു​റ​ന്നുപ​റ​ച്ചി​ല്‍ പാ​ര്‍​ട്ടി​യെ അ​പ​മാ​നി​ക്കാ​ന്‍ ആ​സൂ​ത്രി​ത​മാ​യി ചെ​യ്ത​താ​ണെ​ന്നും നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചി​രു​ന്നു. കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ ഭൂ​രി​ഭാ​ഗം നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മാ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് ക​ണ്ണൂ​രി​ല്‍ സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യ​ത്.

കൊ​ല്ല​പ്പെ​ട്ട ധ​ന​രാ​ജി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ പാ​ര്‍​ട്ടി പി​രി​ച്ച ഫ​ണ്ടി​ല്‍ തി​രി​മ​റി ന​ട​ന്നു​വെ​ന്നും ഒ​രു​കോ​ടി പി​രി​ച്ച​തി​ല്‍ 46 ല​ക്ഷം രൂ​പ പ​യ്യ​ന്നൂ​ര്‍ എം​എ​ല്‍​എ ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ചേ​ര്‍​ന്ന് ത​ട്ടി​യെ​ടു​ത്തു​വെ​ന്നു​വെ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണം. പാ​ര്‍​ട്ടി​ക്ക് തെ​ളി​വ് ന​ല്‍​കി​യി​ട്ടും ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ആ​രോ​പി​ച്ചി​രു​ന്നു.

Related posts

Leave a Comment