ബോ​ള്‍ട്ടി​നെ പ്ര​തി​രോ​ധ​ത്തി​ല്‍ ക​ളി​പ്പി​ക്കൂ: ഡെ​ല്‍ ബോ​സ്‌​ക്

സി​ഡ്‌​നി: പ്ര​ഫ​ഷ​ണ​ല്‍ ഫു​ട്‌​ബോ​ള്‍ താ​ര​മാ​കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന ഉ​സൈ​ന്‍ ബോ​ള്‍ട്ടി​നെ പ്ര​തി​രോ​ധ​ത്തി​ല്‍ ക​ളി​പ്പി​ക്കാ​ന്‍ സ്‌​പെ​യി​നു 2010 ലോ​ക​ക​പ്പ് നേ​ടി​ക്കൊ​ടു​ത്ത പ​രി​ശീ​ല​ക​ന്‍ വി​സെ​ന്‍റെ ഡെ​ല്‍ ബോ​സ്‌​ക്. അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ഇ​തി​ഹാ​സ​മാ​യ ബോ​ള്‍ട്ട് ഫു​ട്‌​ബോ​ളി​ല്‍ ത​ന്‍റെ ക​ഴി​വ് പ്ര​ക​ടി​പ്പി​ക്കാ​നി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ബോ​ള്‍ട്ടി​ന് ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ന​ത്തി​നാ​യി ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്ല​ബ് സെ​ന്‍ട്ര​ല്‍ കോ​സ്റ്റ് മ​റൈ​നേ​ഴ്‌​സ് അ​വ​സ​രം ന​ല്‍കി​യി​ട്ടു​ണ്ട്.

ക്ല​ബ്ബി​ന്‍റെ കരാറിനായി എ​ട്ട് ത​വ​ണ ഒ​ളി​മ്പി​ക് ചാ​മ്പ്യ​നാ​യ ബോ​ള്‍ട്ട് ക​ഠി​ന​പ​രി​ശീ​ല​ന​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ മാ​സം താ​ര​ത്തെ മ​റൈ​നേ​ഴ്‌​സി​നൊ​പ്പം അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു. ഒ​രു സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ 20 മി​നി​റ്റ് ബോ​ള്‍ട്ടി​നെ ഇ​റ​ക്കി​യി​രു​ന്നു. ഇ​ട​തു​വിം​ഗി​ലാ​ണ് ക​ളി​പ്പി​ച്ച​ത്.

ബോ​ള്‍ട്ടി​ന് മി​ക​ച്ചൊ​രു ഫു​ട്‌​ബോ​ള​റാ​കാ​ന്‍ ക​ഴി​യു​മെ​ന്നും മു​ന്നി​ല്‍ ക​ളി​ക്കു​ന്നതിനേ​ക്കാ​ള്‍ ന​ല്ല​ത് പ്ര​തി​രോ​ധ​ത്തി​ല്‍ ക​ളി​ക്കു​ന്ന​താ​ണെ​ന്നും ഡെ​ല്‍ ബോ​സ്‌​ക് ഉ​പ​ദേ​ശി​ച്ചു. പ്ര​തി​രോ​ധ​ത്തി​ലാ​കു​മ്പോ​ള്‍ ക​ളി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ്‌​പെ​യ്‌​സ് ല​ഭി​ക്കു​മെ​ന്നും എ​ന്നാ​ല്‍ ഇ​ത് അ​ത്‌​ല​റ്റി​ക്‌​സി​ല്‍ 100, 60, 70 മീ​റ്റ​ര്‍ ഓ​ടു​ന്ന​തു​പോ​ലെ​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts