ഐഎസ്എൽ: ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ സൂ​​​പ്പ​​​ർ ലീ​​​ഗി​(​​ഐ​​​എ​​​സ്എ​​​ൽ)​​ന്‍റെ അ​​​ഞ്ചാം സീ​​​സ​​​ണ്‍ മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. മു​​​ൻ​​​കൂ​​​റാ​​​യി ടി​​​ക്ക​​​റ്റ് വാ​​​ങ്ങു​​​ന്ന​​​വ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ട് പ്ര​​​ത്യേ​​​ക ഇ​​​ള​​​വു​​​ക​​​ളോ​​​ടെ​​​യാ​​​ണ് നി​​​ര​​​ക്കു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ടി​​ക്ക​​റ്റ് വി​​​ല്പ​​​ന ഇ​​​ന്ന​​​ലെ ആ​​രം​​ഭി​​ച്ചു. ഈ ​​​മാ​​​സം 24 വ​​​രെ സൗ​​​ത്ത്, നോ​​​ർ​​​ത്ത് ഗാ​​​ല​​​റി ടി​​​ക്ക​​​റ്റി​​​നു 199 രൂ​​​പ​​​യാ​​​ണു കു​​​റ​​​ഞ്ഞ നി​​​ര​​​ക്ക്. ഈ​​​സ്റ്റ്, വെ​​​സ്റ്റ് ഗാ​​​ല​​​റി ടി​​​ക്ക​​​റ്റി​​​ന് 249 രൂ​​​പ​​​യും എ, ​​​ഇ,സി ​​​ബ്ലോ​​​ക്ക് ടി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്ക് 449 രൂ​​​പ​​​യും ബി, ​​​ഡി ബ്ലോ​​​ക്കു​​​ക​​​ളി​​​ലെ സീ​​​റ്റി​​​ന് 349 രൂ​​​പ​​​യു​​മാ​​ണ് നി​​ര​​ക്ക്.

വി​​​ഐ​​​പി ടി​​​ക്ക​​​റ്റി​​ന് 1,250 രൂ​​​പ​​​യാ​​​ണ്. കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന എ​​​ല്ലാ മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും ടി​​​ക്ക​​​റ്റു​​​ക​​​ൾ 24ന് ​​​മു​​​ന്പ് ത​​​ന്നെ ഓ​​​ണ്‍​ലൈ​​​നാ​​​യി വാ​​​ങ്ങാം. പേ​​ടി​​​എം, ഇ​​​ൻ​​​സൈ​​​ഡ​​​ർ ഇ​​​ൻ എ​​​ന്നി​​​വ വ​​​ഴി​​​യാ​​​യി​​​രി​​​ക്കും ഓ​​​ണ്‍​ലൈ​​​ൻ ടി​​​ക്ക​​​റ്റ് വി​​​ല്പ​​ന ന​​ട​​ക്കു​​ക. 24ന് ​​​ശേ​​​ഷം സാ​​​ധാ​​​ര​​​ണ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കും.

ഈ ​​​ടി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്ക് നി​​​ര​​​ക്കി​​​ള​​​വ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല. ഓ​​​ണ്‍​ലൈ​​​നാ​​​യി വാ​​​ങ്ങു​​​ന്ന ടി​​​ക്ക​​​റ്റു​​​ക​​​ൾ മാ​​​റ്റു​​​ന്ന​​​തി​​​നാ​​​യി ഇ​​​ത്ത​​​വ​​​ണ ആ​​​രാ​​​ധ​​​ക​​​ർ​​​ക്ക് ക്യൂ​​​വി​​​ൽ നി​​​ൽ​​​ക്കേ​​​ണ്ടി വ​​​രി​​​ല്ല. ഇ-​​​ടി​​​ക്ക​​​റ്റു​​​ക​​​ൾ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ന്‍റെ കൗ​​​ണ്ട​​​റി​​​ൽ സ്കാ​​​ൻ ചെ​​​യ്ത് നേ​​​രി​​​ട്ട് സ്റ്റേ​​​ഡി​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ പ്ര​​​വേ​​​ശി​​​ക്കാം.

കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​ള​​​യ​​​കാ​​​ല​​​ത്ത് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ജീ​​​വ പ​​​ങ്കാ​​​ളി​​​ത്തം വ​​​ഹി​​​ച്ച മ​​​ത്സ്യ​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ടി​​​ക്ക​​​റ്റ് ന​​​ൽ​​​കി ജി​​ല്ലാ ക​​ള​​​ക്ട​​​ർ മു​​​ഹ​​​മ്മ​​​ദ് ​സ​​​ഫി​​റു​​​ള്ള ടി​​​ക്ക​​​റ്റ് വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഓ​​​രോ മ​​​ത്സ​​​ര​​​ങ്ങ​​​ളു​​ടെ തു​​​ട​​​ക്ക​​​ത്തി​​​ലോ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ലോ പ്ര​​​ള​​​യ​​​കാ​​​ല​​​ത്ത് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ട​​​വ​​​രെ ആ​​​ദ​​​രി​​​ക്കു​​​മെ​​​ന്ന് ബ്ലാ​​​സ്റ്റേ​​​ഴ്സ് സി​​​ഇ​​​ഒ വ​​​രു​​​ണ്‍ ത്രി​​​പു​​​ര​​​നേ​​​നി പ​​​റ​​​ഞ്ഞു.

കെ​​എ​​​ഫ്എ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എം.​​​ഐ. മേ​​​ത്ത​​​ർ, മു​​​ത്തൂ​​​റ്റ് പാ​​​പ്പ​​​ച്ച​​​ൻ ഗ്രൂ​​​പ്പ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ തോ​​​മ​​​സ് മു​​​ത്തൂ​​​റ്റ് എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ചി​​​നാ​​​ണ് മും​​​ബൈ സി​​​റ്റി​​​ക്കെ​​​തി​​​രെ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ആ​​​ദ്യ ഹോം ​​​മ​​​ത്സ​​​രം.

Related posts