ചാ​ലാ​ട് പ​റമ്പ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ബോം​ബ് പൊ​ട്ടി യു​വ​തി​ക്ക് പ​രി​ക്ക്; ഇ​രു​ക​ണ്ണു​ക​ൾ​ക്കും കാ​ലു​ക​ൾ​ക്കും പ​രി​ക്കേ​റ്റ ഇ​വ​രെ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ക​ണ്ണൂ​ർ: ക്വാ​ർ​ട്ടേ​ഴ്സ് പ​റ​ന്പ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ക​രി​യി​ല​ക​ൾ​ക്കി​ട​യി​ൽ കി​ട​ന്ന ബോം​ബ് പൊ​ട്ടി യു​വ​തി​ക്ക് പ​രി​ക്ക്. ചാ​ലാ​ട് ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന റാ​ണി അ​ശോ​ക് (47) നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​ക​ണ്ണു​ക​ൾ​ക്കും കാ​ലു​ക​ൾ​ക്കും പ​രി​ക്കേ​റ്റ ഇ​വ​രെ എ​കെ​ജി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ പ​റ​ന്പ് വൃ​ത്തി​യാ​ക്കി പാ​ഴ്‌​വ​സ്തു​ക്ക​ളും മ​റ്റും കൂ​ട്ടി​യി​ട്ട് തീ​കൊ​ടു​ത്ത​പ്പോ​ഴാ​ണ് വ​ൻ ശ​ബ്ദ​ത്തോ​ടെ സ്പോ​ട​ന​മു​ണ്ടാ​യ​ത്. റാ​ണി​യു​ടെ മു​ഖ​ത്തും കാ​ലി​നും തീ​പ​ട​രു​ക​യാ​യി​രു​ന്നു. ടൗ​ൺ എ​സ്ഐ ഷാ​ജി പ​ട്ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു. ബോം​ബ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

 

Related posts