പ​രോ​ളി​നാ​യി കൈ​ക്കൂ​ലി വാ​ങ്ങി​യ സം​ഭ​വം; ജ​യി​ല്‍ ഡി​ഐ​ജി​യെ സ​സ്‌​പെ​ൻ​ഡ് ചെ​യ്യും; ജ​യി​ല്‍ നി​യ​മ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മെന്നു വി​ജി​ല​ന്‍​സ്

തി​രു​വ​ന​ന്ത​പു​രം: ത​ട​വു​കാ​രു​ടെ പ​രോ​ളി​നാ​യി കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന് വി​ജി​ല​ന്‍​സ് ക​ണ്ടെ​ത്തി​യ ജ​യി​ല്‍ ഡി​ഐ​ജി​യെ ഇ​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്യും. ജ​യി​ല്‍ ആ​സ്ഥാ​ന​ത്തെ ഡി​ഐ​ജി എം.​കെ. വി​നോ​ദ് കു​മാ​റി​നെ​തി​രെ വി​ജി​ല​ന്‍​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ പ​ന്ത്ര​ണ്ട് ത​ട​വു​കാ​രു​ടെ ബ​ന്ധു​ക്ക​ളി​ല്‍ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ജ​യി​ലു​ക​ളി​ല്‍ ല​ഹ​രി എ​ത്തി​ച്ച് ന​ല്‍​കാ​ന്‍ സ​ഹാ​യം ചെ​യ്തു കൊ​ടു​ത്തി​രു​ന്നു​വോ​യെ​ന്ന് വി​ജി​ല​ന്‍​സ് സം​ശ​യി​ക്കു​ന്നു.വി​നോ​ദ് കു​മാ​റി​നെ സ​ര്‍​വീ​സി​ല്‍ നി​ന്നു സ​സ്‌​പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നും ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ മ​നോ​ജ് എ​ബ്ര​ഹാം സ​ര്‍​ക്കാ​രി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും.

വി​നോ​ദ് കു​മാ​റി​ന്‍റെ പ്ര​വൃ​ത്തിക​ള്‍ ജ​യി​ല്‍ നി​യ​മ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നാ​ണ് വി​ജി​ല​ന്‍​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.ടി​പി. വ​ധ​ക്കേ​സ് പ്ര​തി കൊ​ടി സു​നി​ ഉ​ള്‍​പ്പെ​ടെ​യു​ള്ള ത​ട​വു​കാ​രി​ല്‍ നി​ന്നും ബ​ന്ധു​ക്ക​ളി​ല്‍ നി​ന്നു​മാ​ണ് ഗൂ​ഗി​ള്‍ പേ ​വ​ഴി വി​നോ​ദ് കു​മാ​ര്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ​തെ​ന്നാ​ണ് വി​ജി​ല​ന്‍​സിന്‍റെ ക​ണ്ടെ​ത്ത​ല്‍.

Related posts

Leave a Comment