സാ​മൂ​ഹ്യ വി​രു​ദ്ധ​ർ മൂ​ന്നാം​ത​വ​ണ​യും ഓ​ട്ടോ​റി​ക്ഷ ക​ത്തി​ച്ചു; ആ​ദ്യ​ക​ത്തി​ക്ക​ലി​ന്‍റെ കേ​സ് ന​ട​ന്നു വ​രു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും ഓ​ട്ടോ ക​ത്തി​യ​ത്

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ടി​ന് സ​മീ​പം കൊ​ച്ചു​മു​ല്ല​ക്കാ​ന​ത്ത് ഓ​ട്ടോറി​ക്ഷ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തീ​യി​ട്ട് ന​ശി​പ്പി​ച്ചു. ചൂ​ഴി​ക്ക​ര​യി​ൽ രാ​ജേ​ഷി​ന്‍റെ ഓ​ട്ടോ റി​ക്ഷ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ തീ​യി​ട്ട് ന​ശി​പ്പി​ച്ച​ത്.

സ്വ​ന്തം വീ​ട്ടി​ലേ​ക്ക് ഓ​ട്ടോ​റി​ക്ഷ കൊ​ണ്ടു​പോ​കാ​ൻ റോ​ഡ് ഇ​ല്ലാ​ത്ത​തി​നാ​ൽ രാ​ത്രി​യി​ൽ അ​യ​ൽ​പ​ക്ക​ത്തെ വീ​ട്ടു​മു​റ്റ​ത്താ​ണ് പാ​ർ​ക്കു​ചെ​യ്യാ​റു​ള്ള​ത്.
ഇ​തി​ന് മു​ൻ​പ് ര​ണ്ട് പ്രാ​വ​ശ്യം ഇ​തേ സ്ഥ​ല​ത്ത് രാ​ജേ​ഷി​ന്‍റെ ഓ​ട്ടോറി​ക്ഷ തീ​യി​ട്ട് ന​ശി​പ്പി​ച്ചി​രു​ന്നു.

അ​തു സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ന്നുവ​രി​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് മൂ​ന്നാ​മ​തും രാ​ജേ​ഷി​​ന്‍റെ ഓ​ട്ടോ വീ​ണ്ടും ക​ത്തി​ച്ച​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും സാ​ഹ​ച​ര്യത്തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജാ​ക്കാ​ട് എ​സ്എച്ച്ഒ ​വി. വി​നോ​ദ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് പ്ര​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി.

Related posts

Leave a Comment