ബിഗ് സല്യൂട്ട്..! പ്രളയത്തിൽ വ​ഴി പു​ഴ​യാ​യി;  വ​ഴി​യ​റി​യാ​തെ മുന്നോട്ട് പോകാനാവിതെ നിന്ന ആം​ബു​ല​ൻസിന്​ വ​ഴി കാ​ട്ടി​യാ​യി കൊ​ച്ചു​കു​ട്ടി; വീഡിയോ വൈറലാവുന്നു

പു​ഴ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് പാ​ല​ത്തി​ൽ കു​ടു​ങ്ങി​യ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​ക്ക് വ​ഴി കാ​ട്ടി​യാ​യി കൊ​ച്ചു ബാ​ല​ൻ. ക​ർ​ണാ​ട​ക​യി​ലെ ദേ​വ​ദു​ർ​ഗ യാ​ഡ്ഗി​ർ റോ​ഡി​ലാ​ണ് സം​ഭ​വം. കൃ​ഷ്ണ ന​ദി ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് ഈ ​മേ​ഖ​ല മു​ഴു​വ​ൻ വെ​ള്ള​ത്തി​ന് അ​ടി​യി​ലാ​യി​രു​ന്നു.

പാ​ല​ത്തി​ലൂ​ടെ പോ​കു​വാ​ൻ ഒ​രു ആം​ബു​ല​ൻ​സ് ഇ​വി​ടെ എ​ത്തി. എ​ന്നാ​ൽ വെ​ള്ളം കാ​ര​ണം വ​ഴി​യ​റി​യാ​തെ ഡ്രൈ​വ​ർ ബു​ദ്ധി​മു​ട്ടി. പെ​ട്ട​ന്ന് ഇ​വി​ടെ എ​ത്തി​യ ഒ​രു കു​ട്ടി ആം​ബു​ല​ൻ​സി​നെ വ​ഴി കാ​ണി​ക്കു​വാ​ൻ വെ​ള്ള​ത്തി​ലൂ​ടെ മു​ന്നോ​ട്ട് നീ​ങ്ങു​ക​യാ​യി​രു​ന്നു.

വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​ന്‍റെ ശ​ക്തി​യി​ൽ കു​ട്ടി നി​ര​വ​ധി ത​വ​ണ വീ​ണു​വെ​ങ്കി​ലും വീ​ണ്ടും എ​ഴു​ന്നേ​റ്റ് മു​ന്നോ​ട്ട് നീ​ങ്ങു​ക​യാ​യി​രു​ന്നു. ക​ര​യു​ടെ മ​റു​വ​ശം എ​ത്തി​യ​പ്പോ​ൾ മ​റ്റൊ​രാ​ളാ​ണ് ഈ ​കു​ട്ടി​യെ പി​ടി​ച്ചു ക​യ​റ്റി​യ​ത്. സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങൾ വൈറലായി മാറുകയാണ്.

Related posts