ചൈനയില്‍ ബ്രസല്ല രോഗം പിടിമുറുക്കുന്നു ! രോഗബാധിതരുടെ എണ്ണം 3000 പിന്നിട്ടു; രോഗവ്യാപനം കൊറോണയേക്കാള്‍ വേഗത്തില്‍…

കൊറോണയ്ക്കു പിന്നാലെ ബ്രസല്ല രോഗവും ചൈനയില്‍ വ്യാപകമാവുന്നു. രാജ്യത്തിന്റെ വടക്കന്‍ പ്രദേശത്താണ് രോഗം പടര്‍ന്ന് പിടിക്കുന്നത്. ഇതുവരെ 3000ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.

ലാന്‍സോ എന്ന ബയോഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിലെ നിരവധി ജീവനക്കാര്‍ക്ക് രോഗം പിടിപെട്ടു. മൃഗങ്ങള്‍ക്കായി ബ്രൂസല്ല വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ലാന്‍സോ.

കാലാവധി കഴിഞ്ഞ അണുവിമുക്ത ലായനികള്‍ ഉപയോഗിച്ചിരുന്നതാണ് രോഗം പടരാന്‍ കാരണമായതെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ വര്‍ഷം സ്ഥാപനത്തിലുണ്ടായ വാതക ചോര്‍ച്ചയ്‌ക്കൊപ്പം ബ്രസല്ല ബാക്ടീരിയയും അന്തരീക്ഷത്തില്‍ വ്യാപിച്ച് 200 ഓളം പേര്‍ക്ക് രോഗം പിടിപെട്ടിരുന്നു.നിലവില്‍ 3,245 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കന്നുകാലികള്‍, പന്നി, പട്ടി എന്നിവയില്‍ നിന്നാണ് രോഗം പടരുന്നത്.

ഈ രോഗം ബാധിച്ച മൃഗങ്ങളുടെ പാല് മറ്റ് ഉത്പന്നങ്ങളില്‍ നിന്നും രോഗം മനുഷ്യരിലേക്ക് പടരാം. ബ്രസല്ല ബാക്ടീരിയ അന്തരീക്ഷത്തില്‍ വ്യാപിച്ചിട്ടുണ്ടെങ്കില്‍ ഈ വായു ശ്വസിക്കുന്നതിലൂടെയും രോഗം പിടിപെടാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊറോണ വൈറസ് പോലെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗമല്ല ബ്രസല്ല എന്നാണ് റിപ്പോര്‍ട്ട്.

Related posts

Leave a Comment