‌ഉത്തർപ്രദേശിൽ ബിഎസ്പി-എസ്പി സഖ്യം വരുന്നു, കോൺഗ്രസിനെ കൂട്ടില്ല; യോഗിക്ക് ചങ്കിടിപ്പ് ;പ്രഖ്യാപനം മായാവതിയുടെ ജന്മദിനമായ ജനുവരി 15ന്

നിയാസ് മുസ്തഫ
കോ​ട്ട​യം: ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളെ സൃ​ഷ്‌‌​ടി​ക്കു​ന്ന സം​സ്ഥാ​ന​മാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ്. അ​തു​കൊ​ണ്ടു​ത​ന്നെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ രാ​ഷ്‌‌​ട്രീ​യം എ​ല്ലാ രാ​ഷ്‌‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും ഭാ​വി തീ​രു​മാ​നി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണ്.
പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ൽ നി​ൽ​ക്കു​ന്പോ​ൾ കോ​ൺ​ഗ്ര​സി​നെ കൂ​ട്ടാ​തെ മാ​യാ​വ​തി​യു​ടെ ബി​എ​സ്പി​യും അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ സ​മാ​ജ് വാ​ദി പാ​ർ​ട്ടി​യും സ​ഖ്യ​ത്തി​നൊ​രു​ങ്ങു​ന്നു​വെ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന ച​ർ​ച്ച.

ഇ​രു​വ​രും ഒ​ന്നി​ക്കു​ന്പോ​ൾ തീ​ർ​ച്ച​യാ​യും അ​ത് ബി​ജെ​പി​യു​ടെ ഭാ​വി​യു​ടെ മേ​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തു​മെ​ന്നു ത​ന്നെ​യാ​ണ് രാ​ഷ്‌‌​ട്രീ​യ നി​രീ​ക്ഷ​ക​ർ കാ​ണു​ന്ന​ത്. പ്ര​തേ്യ​കി​ച്ച് മു​ഖ്യ​മ​ന്ത്രി​യും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി​യു​ടെ മു​ഖ​വു​മാ​യ യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ച​ങ്കി​ടി​പ്പ് കൂ​ട്ടും.

80 ലോ​ക്സ​ഭാ മ​ണ്ഡ​ല​മാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ലു​ള്ള​ത്. ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 71 സീ​റ്റാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി നേ​ടി​യെ​ടു​ത്ത​ത്. കോ​ൺ​ഗ്ര​സ്-രണ്ട്, സ​മാ​ജ് വാ​ദി പാ​ർ​ട്ടി-അഞ്ച്, അ​പ്നാ ദ​ൾ-രണ്ട് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​റ്റു​ള്ള​വ​രു​ടെ സ്ഥാ​നം. ബിഎസ്പിക്ക് ഒന്നും കിട്ടിയില്ല.സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഛത്തീ​സ്ഗ​ഡ്, രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലെ കോ​ൺ​ഗ്ര​സ് മു​ന്നേ​റ്റം ബി​ എ​സ്പി​യേ​യും എ​സ്പി​യേ​യും അ​ല്പം ആ​കു​ല​പ്പെ​ടു​ത്തു​ന്നു​ണ്ട്.

2019ൽ ​കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി വ​ര​രു​തെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​തോ​ടൊ​പ്പം കേ​ന്ദ്ര​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ അ​പ്ര​മാ​ദി​ത്വം ഇ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. കാ​ര​ണം വി​ല​പേ​ശ​ൽ ശ​ക്തി കു​റ​യു​മെ​ന്നതു ത​ന്നെ. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​ര​ണം, പ​ക്ഷേ അ​ത് പ്രാ​ദേ​ശി​ക ക​ക്ഷി​ക​ൾ​ക്ക് നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള​തു​മാ​യി​രി​ക്ക​ണം എ​ന്ന​താ​ണ് ബി​എ​സ്പി​യു​ടെ​യും എ​സ്പി​യു​ടെ​യും നി​ല​പാ​ട്.

അ​തേ​സ​മ​യം, കോ​ൺ​ഗ്ര​സി​നെ കൂ​ട്ടാ​തെ​യു​ള്ള ബി​എ​സ്പി-​എ​സ്പി സ​ഖ്യ​ത്തെ കോ​ൺ​ഗ്ര​സ് അ​ല്പം ആ​ശ​ങ്ക​യോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. മ​റ്റെ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന വി​ശാ​ല പ്ര​തി​പ​ക്ഷ മു​ന്ന​ണി​യോ​ടൊ​പ്പം ബി​എ​സ്പി​യും എ​സ്പി​യും നി​ല കൊ​ള്ളു​ന്പോ​ൾ ഉ​ത്ത​ർ പ്ര​ദേ​ശി​ൽ മാ​ത്ര​മെ​ന്തി​നാ​ണ് ത​ങ്ങ​ളെ മാ​റ്റി നി​ർ​ത്തു​ന്ന​തെ​ന്ന ചോ​ദ്യം കോ​ൺ​ഗ്ര​സ് ക്യാ​ന്പി​ൽ ഉ‍​യ​രു​ന്നു​ണ്ട്.

ഇ​തിനു പി​ന്നി​ൽ വ്യ​ക്ത​മാ​യ വി​ല​പേ​ശ​ൽ രാഷ്‌‌ട്രീയ​ത്തി​നു​ള്ള ക​ള​മൊ​രു​ക്ക​ലാ​ണെ​ന്നു കോ​ൺ​ഗ്ര​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ജ​നു​വ​രി 15ന് ​മാ​യാ​വ​തി​യു​ടെ ജ​ന്മ​ദി​ന​മാ​ണ്. അ​ന്ന് സ​ഖ്യം സം​ബ​ന്ധി​ച്ച ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം മാ​യാ​വ​തി​യും അ​ഖി​ലേ‍​ഷ് യാ​ദ​വും ന​ട​ത്തും.

യോ​ഗി ആ​ദി​ത്യ​നാ​ഥ് മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന ഗോ​ര​ഖ്പൂ​ർ, ഫു​ൽ​പു​ർ, കൈ​രാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ ബി​എ​സ്പി-​എ​സ്പി സ​ഖ്യം ബി​ജെ​പി​യെ തോ​ൽ​പ്പി​ച്ചി​രു​ന്നു. ​ഇ​വി​ടെ​യെ​ല്ലാം കോ​ൺ​ഗ്ര​സ് ഒ​റ്റ​യ്ക്കാ​ണ് മ​ത്സ​രി​ച്ച​ത്. ബി​എ​സ്പി-​എ​സ്പി സ​ഖ്യ​ത്തി​ലേ​ക്ക് ആ​ർ​എ​ൽ​ഡി​യും ക​ട​ന്നു​വ​രു​ന്നു​ണ്ട്. ബി​എ​സ്പി 38 സീ​റ്റി​ലും എ​സ്പി 37 സീ​റ്റി​ലും ആ​ർ​എ​ൽ​ഡി മൂ​ന്നു സീ​റ്റി​ലും മ​ത്സ​രി​ക്കാ​നാ​ണ് പ്രാ​ഥ​മി​ക​മാ​യി ഉ​രു​ത്തി​രി​ഞ്ഞു വ​ന്ന തീരുമാനം.

മു​സ്‌‌​ലിം വോ​ട്ടു​ക​ൾ കൂ​ടു​ത​ൽ അ​നു​കൂ​ല​മാ​ക്കുക എ​ന്നതാണ് മാ​യാ​വ​തി​യും അ​ഖി​ലേ​ഷും നേരിടുന്ന പ്രധാന വെല്ലുവിളി. ഏ​താ​ണ്ട് 80ൽ 37 ​സീ​റ്റു​ക​ളി​ൽ മു​സ്‌‌​ലി​ം വോട്ടുകൾ നി​ർ​ണാ​യ​ക ശ​ക്തി​യാ​ണ്. മു​സ്‌‌​ലിം വോ​ട്ടു​ക​ൾ ത​ങ്ങ​ളു​ടെ പോ​ക്ക​റ്റി​ലാ​ക്കാ​ൻ ബി​എ​സ്പി-​എ​സ്പി സ​ഖ്യ​ത്തി​നാ​യാ​ൽ വ​ലി​യൊ​രു രാ​ഷ്ട്രീ​യ വി​ജ​യ​മാ​യി​രി​ക്കും യു​പി​യി​ൽ ​ഇ​രു​വ​ർ​ക്കും ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​ക.

2017ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സും സ​മാ​ജ്‌വാ​ദി പാ​ർ​ട്ടി​യും സ​ഖ്യ​ത്തി​ലാ​യി​രു​ന്നു. ഇ​ത് ര​ണ്ടു കൂ​ട്ട​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ട്ടി​ല്ല. ബി​എ​സ്പി ഒ​റ്റ​യ്ക്കു മ​ത്സ​രി​ച്ചു. ഫ​ല​മോ ബി​ജെ​പി വ​ൻ മു​ന്നേ​റ്റ​മു​ണ്ടാ​ക്കി. ഇ​തു മനസിലാക്കിയാണ് ബിഎസ്പി-എസ്പി സ​ഖ്യ​ച​ർ​ച്ച മു​ന്നേ​റി​യ​ത്. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​ന്പോ​ൾ ഇ​വ​രു​ടെ സ​ഖ്യ​ത്തി​ലേ​ക്ക് കോ​ൺ​ഗ്ര​സി​നെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടി വ​രു​മെ​ന്നു ത​ന്നെ​യാ​ണ് രാ​ഷ്‌‌ട്രീയ നി​രീ​ക്ഷ​ക​ർ കാണുന്നത്.

എ​ല്ലാ​വ​രും കൂ​ടി ഒ​ന്നി​ച്ചു നി​ന്നി​ല്ലെ​ങ്കി​ൽ ബി​ജെ​പി​യു​ടെ മേ​ൽ അ​ധീ​ശ​ത്വം സ്ഥാ​പി​ക്കാ​ൻ ആ​വി​ല്ലാ​യെ​ന്ന് അ​വ​ർ പ​റ​യു​ന്നു.അ​തേ​സ​മ​യം, ബി​എ​സ്പി-​എ​സ്പി സ​ഖ്യ​ത്തെ ക​രു​ത​ലോ​ടെ​യാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി​യും നോ​ക്കി​ക്കാ​ണു​ന്ന​ത്.

കാ​ര​ണം അ​ഞ്ചു നി​യ​മ​സ​ഭകളി ലേക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പ് മത്സര ഫലം ബി​ജെ​പി​ക്ക് കാ​ര്യ​ങ്ങ​ൾ അ​ത്ര പ​ന്തി​യ​ല്ലാ​താക്കി എന്നതു ത​ന്നെ. പ്ര​തി​പ​ക്ഷ​ത്തി​നു കൈ​വ​ന്നി​രി​ക്കു​ന്ന ആ​ത്മ​വി​ശ്വാ​സ​വും യോ​ഗി​യെ അ​സ്വ​സ്ഥ​നാ​ക്കു​ന്നു​ണ്ട്. ഉ​ത്ത​ർ​പ്ര​ദേ​ശ് പി​ടി​ച്ചാ​ൽ കേ​ന്ദ്രം പി​ടി​ക്കാ​മെ​ന്ന ചൊ​ല്ല് ഉ​ള്ള​തി​നാ​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഒാ​രോ നീ​ക്ക​വും ക​രു​ത​ലോ​ടെ​യാ​യി​രി​ക്കും എല്ലാ പാ​ർ​ട്ടി​ക​ളും ന​ട​ത്തു​ക.

Related posts