ദുരന്തം വഴി മാറിയത് ഭാഗ്യം കൊണ്ട് മാത്രം ! മെ​ട്ട​മ്മ​ൽ കാ​വി​ല്യാ​ട്ട് ബ​സി​ടി​ച്ച് ഒ​ടി​ഞ്ഞ വൈ​ദ്യു​ത തൂ​ൺ മ​റ്റൊ​രു ബ​സി​ന് മു​ക​ളി​ൽ വീ​ണു

തൃ​ക്ക​രി​പ്പൂ​ർ: വെ​ള്ളാ​പ്പ് തീ​ര​ദേ​ശ പാ​ത​യി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് ഒ​ടി​ഞ്ഞ വൈ​ദ്യു​ത തൂ​ൺ മ​റ്റൊ​രു ബ​സി​ന് മു​ക​ളി​ൽ വീ​ണു. തീ​ര​ദേ​ശ പാ​ത​യി​ലെ മെ​ട്ട​മ്മ​ൽ കാ​വി​ല്യാ​ട്ട് ബ​സ് സ്റ്റോ​പ്പി​ന​ടു​ത്ത് ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് അ​പ​ക​ടം.

പ​ട​ന്ന ഓ​രി​മു​ക്ക് വ​ഴി പ​യ്യ​ന്നൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ​ഹ​ൽ എ​ന്ന സ്വ​കാ​ര്യ ബ​സ് കാ​വി​ല്യാ​ട്ട് റോ​ഡ​രി​കി​ലെ വൈ​ദ്യു​ത തൂ​ണി​ലി​ടി​ക്കു​ക​യും ഹൈ​ടെ​ൻ​ഷ​ൻ ലൈ​ൻ ഉ​ൾ​പ്പെ​ടെ ക​ട​ന്നു​പോ​കു​ന്ന തൂ​ൺ മൂ​ന്നാ​യി ഒ​ടി​ഞ്ഞു അ​തു​വ​ഴി ചെ​റു​വ​ത്തൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ന​ന്ദ​ലാ​ല ബ​സി​ന് മു​ക​ളി​ൽ പ​തി​ക്കു​ക​യു​മാ​യി​രു​ന്നു. ഭാ​ഗ്യം കൊ​ണ്ടാ​ണ് വ​ലി​യൊ​രു ദു​ര​ന്തം ഒ​ഴി​വാ​യ​ത്.

ഇ​ന്ന​ലെ രാ​ത്രി ആ​യി​റ്റി ഫീ​ഡ​റി​ലേ​ക്ക് ഇ​ള​മ്പ​ച്ചി സ​ബ് സ്റ്റേ​ഷ​നി​ൽ നി​ന്നും വൈ​ദ്യു​തി ന​ൽ​കു​ന്ന ഹൈ​ടെ​ൻ​ഷ​ൻ ലൈ​ൻ ത​ക​രാ​റി​ലാ​യ​തി​നാ​ൽ ഹൈ​ടെ​ൻ​ഷ​ൻ ലൈ​നി​ൽ വൈ​ദ്യു​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​താ​ണ് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​കാ​ൻ കാ​ര​ണ​മാ​യ​ത്.

അ​പ​ക​ടം മൂ​ലം മൂ​ന്ന് മ​ണി​ക്കൂ​റോ​ളം തീ​ര​ദേ​ശ പാ​ത​യി​ൽ വാ​ഹ​ന​ഗ​താ​ഗ​തം നി​ല​ച്ചു. 11 ഓ​ടെ പ​ട​ന്ന, തൃ​ക്ക​രി​പ്പൂ​ർ കെ​എ​സ്ഇ​ബി ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രും ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളും ചേ​ർ​ന്ന് പു​തി​യ തൂ​ണി​ട്ടു വൈ​ദ്യു​ത ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു.

Related posts