പറവൂരിൽ ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ സം​ഘ​ട്ട​നം; പ​റ​വൂ​ർ-വ​രാ​പ്പു​ഴ റൂ​ട്ടി​ൽ ബ​സുകളുടെ മി​ന്ന​ൽ സ​മ​രം

പ​റ​വൂ​ർ: സ്വ​കാ​ര്യ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ൾ സ​മ​യ​ക്ര​മം പാ​ലി​ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നെ ചൊ​ല്ലി കു​റേ ദി​വ​സ​മാ​യു​ണ്ടാ​യി​രു​ന്ന ത​ർ​ക്കം സം​ഘ​ട്ട​നത്തിൽ കലാശിച്ചു. പോ​ലീ​സ് ഏ​ക​പ​ക്ഷീ​യ​മാ​യി സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​നാ​യ അ​ജ​യ​ൻ ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​റ​വൂ​രി​ൽ​നി​ന്നു വ​രാ​പ്പു​ഴ മേ​ഖ​ല​യി​ലേ​ക്കു പൂ​ർ​ണ​മാ​യും വൈ​പ്പി​ൻ, എ​റ​ണാ​കു​ളം മേ​ഖ​ല​യി​ലേ​ക്ക് ഭാ​ഗി​ക​മാ​യും സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചു.

കു​റേ നാ​ളു​ക​ളാ​യി ബ​സു​ക​ൾ ത​മ്മി​ൽ സ​മ​യ​ക്ര​മം പാ​ലി​ക്കാ​ത്ത പ്ര​ശ്ന​ത്തി​നു ത​ർ​ക്ക​ങ്ങ​ളു​ണ്ട്. ഇ​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ആ​റ്റു​പ​റ​ന്പ​ത്ത് ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സി​ലെ ഡ്രൈ​വ​റെ സി​ഐ​ടി​യു​ക്കാ​ര​നാ​യ ബ​സ് ജീ​വ​ന​ക്കാ​ര​ന​ട​ക്ക​മു​ള്ള​വ​ർ മ​ർ​ദി​ച്ച​താ​യി​ട്ടാ​ണ് ആ​രോ​പ​ണം.

ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ഒ​രാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​റ​വൂ​ർ – വ​രാ​പ്പു​ഴ റൂ​ട്ടി​ൽ ബ​സു​ക​ൾ മി​ന്ന​ൽ സ​മ​രം ന​ട​ത്തു​ക​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് ബ​സു​ക​ൾ ഒ​ന്നും ഓ​ടു​ന്നി​ല്ല. വൈ​പ്പി​നി​ലേ​ക്ക് കെഎംകെ ജം​ഗ്ഷ​നി​ൽ​നി​ന്നു ഏ​താ​നും ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

Related posts