കോ​ഴി​ക്കോ​ട്ട് നി​ന്നും മോ​ഷ്ടി​ച്ച സ്വ​കാ​ര്യ ബ​സു​മാ​യി യു​വാ​വ് കോ​ട്ട​യ​ത്ത് പി​ടി​യി​ൽ; മോ​ഷ​ണ വി​വ​രം ആ​രും അ​റിഞ്ഞില്ല…

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി​യി​ൽ നി​ന്നും മോ​ഷ്ടി​ച്ച സ്വ​കാ​ര്യ ബ​സു​മാ​യി മു​ങ്ങി​യ യു​വാ​വ് കോ​ട്ട​യ​ത്ത് പി​ടി​യി​ൽ.

ച​ക്കി​ട്ട​പ്പാ​റ സ്വ​ദേ​ശി ബി​നു​പാ​ണ് കു​മ​ര​കം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് ഇ​യാ​ൾ ബ​സ് മോ​ഷ്ടി​ച്ച​ത്.

കു​റ്റ്യാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് ബ​സ് നി​ർ​ത്തി​യി​ട്ടി​രു​ന്ന​ത്. മോ​ഷ​ണ വി​വ​രം ആ​രും അ​റി​ഞ്ഞി​രു​ന്നി​ല്ല.

തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ കു​മ​ര​ക​ത്തെ ക​വ​നാ​ട്ടി​ൻ ക​ര​യി​ൽ പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്.

ചോ​ദ്യം ചെ​യ്യ​ലി​ൽ ബ​സ് മോ​ഷ്ടി​ച്ച​താ​ണെ​ന്ന് ഇ​യാ​ൾ സ​മ്മ​തി​ച്ചു. പ്ര​തി​യെ കു​റ്റ്യാ​ടി പോ​ലീ​സി​ന് കൈ​മാ​റി.

Related posts

Leave a Comment