മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന;ത​ളി​പ്പ​റ​മ്പി​ല്‍ ബ​സോ​ട്ടം ത​ട​സ​പ്പെ​ട്ട​താ​യി പ​രാ​തി

ത​ളി​പ്പ​റ​മ്പ്: മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പി​ന്‍റെ ബ​സ് പ​രി​ശോ​ധ​ന​യെ തു​ട​ര്‍​ന്ന് ത​ളി​പ്പ​റ​മ്പി​ല്‍ ബ​സോ​ട്ടം ത​ട​സ​പ്പെ​ട്ട​താ​യി പ​രാ​തി. ത​ളി​പ്പ​റ​മ്പ് ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ഇ​ന്ന​ലെ ന​ട​ന്ന പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ വാ​ഹ​ന​ങ്ങ​ള്‍ ബ​സ്‌​സ്റ്റാ​ൻ​ഡി​ന​ക​ത്ത് ത​ല​ങ്ങും വി​ല​ങ്ങും ഇ​ട്ട​ത് ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന​ട​യാ​ക്കി. ബ​സു​ക​ളു​ടെ പി​ന്‍​ഭാ​ഗ​ത്തെ ച​വി​ട്ടു​പ​ടി​യി​ലു​ള്ള ചെ​റി​യ സ്റ്റെ​പ്പു​ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തും മ്യൂ​സി​ക് സി​സ്റ്റം പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തും ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക​ളാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക്ക് ര​ണ്ടോ​ടെ ന​ട​ന്ന​ത്.

മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ പ​ത്തി​ലേ​റെ വ​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബ​സു​ക​ളി​ല്‍ ക​യ​റി​യി​റ​ങ്ങി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഡ്രൈ​വ​റേ​യും ക​ണ്ട​ക്ട​റേ​യും വാ​ഹ​ന​ത്തി​ല്‍ ഇ​രി​ക്കു​ന്ന മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ​യു​ടു​ത്തേ​ക്ക് ചോ​ദ്യം​ചെ​യ്യാ​ന്‍ കൊ​ണ്ടു​പോ​കു​ക​യും ചെ​യ്ത​തോ​ടെ ത​ളി​പ്പ​റ​മ്പി​ല്‍ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട മി​ക്ക ബ​സു​ക​ളു​ടെ​യും ട്രി​പ്പ് ത​ന്നെ റ​ദ്ദാ​ക്കേ​ണ്ടി​വ​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്.

പൊ​തു​വെ സ്ഥ​ല​സൗ​ക​ര്യ​മി​ല്ലാ​ത്ത ന​ഗ​ര​സ​ഭാ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ഒ​രു ടൂ​വീ​ല​ര്‍ പോ​ലും ക​യ​റ്റാ​ന്‍ സാ​ധാ​ര​ണ പോ​ലീ​സ് സ​മ്മ​തി​ക്കാ​റി​ല്ലെ​ന്നി​രി​ക്കെ ഇ​ന്ന​ലെ മ​ണി​ക്കൂ​റു​ക​ളോ​ളം ബ​സ് ക​യ​റി​വ​രു​ന്ന വ​ഴി​യി​ല്‍ ത​ന്നെ അ​ല​ക്ഷ്യ​മാ​യി വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്ത അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്. നി​യ​മം പാ​ലി​ക്കാ​ന്‍ കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​വ​ര്‍ ത​ന്നെ അ​ത് ലം​ഘി​ച്ച​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്.

Related posts