ഒ​ന്ന് അമറാൻ പോ​ലു​മാ​കാ​തെ… അ​മ്മ​യു​ടെ കൊ​മ്പി​നി​ട​യി​ൽ കു​ടു​ങ്ങി കി​ടാ​വ്; ഒ​ടു​വി​ൽ നി​ല​വി​ളി ശ​ബ്ദ​മി​ട്ട് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി; കൊ​മ്പ് മു​റി​ച്ച് കു​ഞ്ഞി​ക്കി​ടാ​വി​ന് ര​ക്ഷ​ക​രാ​യി

ക​ണ്ണൂ​ർ: എ​രു​മ​യു​ടെ വ​ള​ഞ്ഞ കൊ​മ്പി​നു​ള്ളി​ൽ കു​ടു​ങ്ങി​യ കി​ടാ​വ് ക​ണ്ണീ​ർ​ക്കാ​ഴ്ച​യാ​യി. എ​രു​മ​യും കി​ടാ​വും പ​ല​രീ​തി​യി​ൽ ശ്ര​മി​ച്ചി​ട്ടും കൊ​മ്പി​നു​ള്ളി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ടു പോ​കാ​നാ​വാ​ത്ത രീ​തി​യി​ൽ കു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി കൊ​മ്പു മു​റി​ച്ചു കി​ടാ​വി​നെ ര​ക്ഷി​ച്ചു.

ഇ​ന്നു രാ​വി​ലെ ക​ണ്ണൂ​ർ ഗ​വ. ആ​ശു​പ​ത്രി​ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. നാ​ട്ടു​കാ​രാ​ണ് എ​രു​മ​യു​ടെ കൊ​മ്പി​നു​ള്ളി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലു​ള്ള കി​ടാ​വി​നെ ക​ണ്ട​ത്. ഉ​ട​ൻ അ​ഗ്നി​ര​ക്ഷാ സേ​ന​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​സ് കെ.​ന​സീ​ർ, പി.​വൈ​ശാ​ഖ്, വി​ജോ​യ് പ​ത്രോ​സ്, വി​ഷ്ണു, ഹോം ​ഗാ​ർ​ഡ് സു​കേ​ഷ് എ​ന്നി​വ​രെ​ത്തി ഏ​റെ പ​രി​ശ്ര​മ​ത്തി​ന് ശേ​ഷം എ​രു​മ​യു​ടെ കൊ​മ്പി​ന്‍റെ വ​ള​ഞ്ഞു കി​ട​ന്ന ഭാ​ഗം യ​ന്ത്ര​മു​പ​യോ​ഗി​ച്ച് മു​റി​ച്ചാ​ണ് കി​ടാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment