ഏറ്റവും ഉയരം കൂടിയ പച്ചമുളക് ചെടി: ജയിംസിന് ഗിന്നസ് തിളക്കം

ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ഉ​യ​രം​കൂ​ടി​യ പ​ച്ച​മു​ള​ക് ചെ​ടി​യെ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ ക​ല്ലൂ​പ്പാ​റ ക​ട​മാ​ന്‍​കു​ളം മേ​ട്ടി​ന്‍​പു​റ​ത്ത് ജ​യിം​സ് ഏ​ബ്ര​ഹാ​മി​ന് ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ്. ഇ​തു​സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ക​ഴി​ഞ്ഞ ദി​വ​സം ജ​യിം​സി​നു ല​ഭി​ച്ചു.

വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട്ടു​പ​രി​പാ​ലി​ച്ച പ​ച്ച​മു​ള​ക് ചെ​ടി വ​ള​ര്‍​ന്ന് അ​ഞ്ച​ര മീ​റ്റ​ര്‍ (18.1 അ​ടി) ഉ​യ​ര​ത്തി​ല്‍ റി​ക്കാ​ര്‍​ഡി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. 1999-ല്‍ ​യു​എ​സി​ലെ കാ​ലി ഫോ​ര്‍​ണി​യ​യി​ല്‍ ലോ​റ ലി​യാ​ങ്ങി​ന്‍റെ പേ​രി​ല്‍ 16 അ​ടി ഉ​യ​ര​മു​ള്ള പ​ച്ച​മു​ള​ക് ചെ​ടി​യു​ടെ റി​ക്കാ​ര്‍​ഡ് മ​റി​ക​ട​ന്നാ​ണ് ജ​യിം​സി​ന്‍റെ നേ​ട്ടം.

ക​ഴി​ഞ്ഞ ജൂ​ണി​ല്‍ ജ​യിം​സ് മ​ല്ല​പ്പ​ള്ളി ച​ന്ത​യി​ല്‍​നി​ന്ന് വാ​ങ്ങി വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട്ട പ​ച്ച​മു​ള​ക് തൈ​ക​ളി​ലൊ​ന്നി​ന് അ​സാ​ധാ​ര​ണ വ​ള​ര്‍​ച്ച ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തോ​ടെ പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ല്‍​കി. ഒ​ടി​ഞ്ഞു പോ​കാ​തെ ക​യ​റു​കെ​ട്ടി വീ​ടി​ന്‍റെ ബീ​മി​ല്‍ പ​ട​ര്‍​ത്തി.

അ​തും മ​തി​യാ​കാ​തെ വ​ന്ന​തോ​ടെ ബീ​മി​ല്‍ വ​ലി​യ മു​ള​ങ്കാ​ല്‍ കെ​ട്ടി അ​തി​ല്‍ ക​യ​റ്റി. ചെ​ടി​യു​ടെ അ​സാ​ധാ​ര​ണ വ​ള​ര്‍​ച്ച അ​റി​ഞ്ഞു കാ​ണാ​നെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ഗി​ന്ന​സ് റി​ക്കാ​ര്‍​ഡി​നാ​യി അ​പേ​ക്ഷി​ച്ചു. ഇ​തേ തു​ട​ര്‍​ന്ന് കോ​ല്‍​ക്ക​ത്ത ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന യൂ​ണി​വേ​ഴ്‌​സ​ല്‍ റി​ക്കാ​ര്‍​ഡ് ഫോ​റ​ത്തി​ന്‍റെ അ​ന്താ​രാ​ഷ്‌​ട്ര ജൂ​റി സു​നി​ല്‍ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധ​ന​യ്ക്കെ​ത്തി.

പ​ത്ത​നം​തി​ട്ട ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം സീ​നി​യ​ര്‍ സ​യ​ന്‍റി​സ്റ്റും ത​ല​വ​നു​മാ​യ ഡോ. ​സി.​പി. റോ​ബ​ര്‍​ട്ട്, സ​ബ്ജ​ക്റ്റ് മാ​റ്റ​ര്‍ സ്‌​പെ​ഷ​ലി​സ്റ്റു​ക​ളാ​യ ഡോ. ​വി​നോ​ദ് മാ​ത്യു, ഡോ. ​റി​ന്‍​സി കെ. ​ഏ​ബ്ര​ഹാം, കൃ​ഷി ഓ​ഫീ​സ​ര്‍ എ. ​പ്ര​വീ​ണ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ അ​ള​വും ഇ​ന​വും തി​ട്ട​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts

Leave a Comment