കയ്യില്‍ പണമില്ലെന്നു കരുതി വിശന്നിരിക്കേണ്ട ! പണമില്ലാതെയും നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കാം; പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങാകുന്ന കപ്പൂച്ചിന്‍ മെസിനെക്കുറിച്ചറിയാം…

നമ്മുടെ ഇടയിലുള്ള പല ആളുകളും ഒരു നേരത്തെ ആഹാരത്തിനായി ബുദ്ധിമുട്ടുന്നവരാണ് പണമില്ലാത്തതാണ് പ്രശ്‌നം. എന്നാല്‍ എറണാകുളത്തെ കപ്പൂച്ചിന്‍ മെസില്‍ എത്തുന്നവര്‍ക്ക് ആ ആശങ്കയില്ല.

തൃപ്പൂണിത്തുറയിലാണ് കപ്പൂച്ചിന്‍ വൈദികര്‍ നടത്തുന്ന കപ്പൂച്ചിന്‍ മെസ്. വയറു നിറയെ കഴിക്കാം, പക്ഷേ ബില്ല് അടക്കാന്‍ ചെന്നാല്‍ കപ്പൂച്ചിന്‍ മെസില്‍ ബില്‍ കൗണ്ടര്‍ കാണില്ല. ഒരു പഴയ തപാല്‍ ബോക്‌സുണ്ട് കപ്പൂച്ചിന്‍ മെസിന് പുറത്ത്. ഇഷ്ടമുള്ള തുക അതില്‍ ഇടാം. കയ്യില്‍ പണമില്ലെങ്കില്‍ അതും നിര്‍ബന്ധം ഇല്ല.

കാശില്ലാത്തിന്റെ പേരില്‍ ഒരാള്‍ പോലും പട്ടിണിയാവരുതെന്ന ചിന്തയില്‍ നിന്നാണ് കപ്പൂച്ചിന്‍ മെസിന്റെ പിറവി. ആശ്രമത്തിലെ അന്തേവാസികളും വൈദികരുമാണ് മെസിന്റെ നടത്തിപ്പുകാര്‍. പ്രഭാതഭക്ഷണത്തിന് 25 രൂപയും ഉച്ചഭക്ഷണത്തിന് 40 രൂപയും ചായയ്ക്കും ചെറുകടികള്‍ക്കുമായി 10 രൂപയുമാണ് വിലവിവരം.

വീട്ടിലെ ഭക്ഷണത്തിന്റെ രുചി തേടി എത്തുന്നവരാണ് ഏറെയും. ഭക്ഷണത്തിന്റെ നിലവാരം കൊണ്ട് പലരും പതിവുകാരുമായിട്ടുണ്ട്. കണ്ടും കേട്ടും നിരവധി പേരാണ് കപ്പൂച്ചിന്‍ മെസിലെ രുചി തേടി ഇവിടെ എത്തുന്നത്.

Related posts

Leave a Comment