Set us Home Page

വെ​യി​ല​ത്ത് പാ​ർ​ക്ക് ചെ​യ്യു​ന്ന കാ​റു​ക​ളി​ൽ കു​ട്ടി​ക​ളെ ത​നി​ച്ചി​രു​ത്തി പോ​ക​രു​ത്; ചെ​റി​യ കാ​ര്യ​ങ്ങ​ൾ വ​രെ വ​ലി​യ അ​പ​ക​ട​ങ്ങ​ളി​ലേ​ക്ക് വ​ഴി​വ​യ്ക്കാം

ആ​ല​പ്പു​ഴ: അ​ന്ത​രീ​ക്ഷ​താ​പം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​തി​നാ​ൽ സൂ​ര്യ​താ​പ​മേ​റ്റു​ള​ള പൊ​ള​ള​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ജി​ല്ല​യി​ലെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും സൂ​ര്യ​താ​പം റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തി​നാ​ലും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. കാ​റും മ​റ്റും വെ​യി​ല​ത്ത് പാ​ർ​ക്കു​ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ കു​ട്ടി​ക​ളെ ത​നി​ച്ചാ​ക്കി ലോ​ക്ക് ചെ​യ്ത് പോ​ക​രു​ത്. ഇ​ത്ത​രം ചെ​റി​യ കാ​ര്യ​ങ്ങ​ൾ വ​രെ വ​ലി​യ അ​പ​ക​ട​ങ്ങ​ളി​ലേ​ക്ക് വ​ഴി​വ​യ്ക്കാം.

വേ​ന​ൽ​ക്കാ​ല​ത്ത്, പ്ര​ത്യേ​കി​ച്ച് ചൂ​ടി​ന് കാ​ഠി​ന്യം കൂ​ടു​ന്പോ​ൾ ധാ​രാ​ളം വെ​ള​ളം കു​ടി​ക്കു​ക. ദാ​ഹം​തോ​ന്നി​യി​ല്ലെ​ങ്കി​ൽ​പ്പോ​ലും ഓ​രോ മ​ണി​ക്കൂ​ർ ക​ഴി​യു​ന്പോ​ഴും നാ​ലു​ഗ്ലാ​സ് വെ​ള​ളം കു​ടി​ക്കു​ക. ധാ​രാ​ളം വി​യ​ർ​പ്പു​ള​ള​വ​ർ ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള​ള​വും ഉ​പ്പി​ട്ട നാ​ര​ങ്ങാ​വെ​ള​ള​വും കു​ടി​യ്ക്കു​ക. ക​ട്ടി​കു​റ​ഞ്ഞ വെ​ളു​ത്ത​തോ, ഇ​ളം നി​റ​ത്തി​ലു​ള​ള​തോ ആ​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക. ശ​ക്തി​യാ​യ വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​ന്പോ​ൾ ഇ​ട​യ്ക്കി​ടെ ത​ണ​ല​ത്തേ​ക്ക് മാ​റി നി​ൽ​ക്കു​ക​യും വെ​ള​ളം കു​ടി​യ്ക്കു​ക​യും ചെ​യ്യു​ക.

കു​ട്ടി​ക​ളെ വെ​യി​ല​ത്ത് ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തി​രി​ക്കു​ക. ചൂ​ടു കൂ​ടു​ത​ലു​ള​ള അ​വ​സ​ര​ങ്ങ​ളി​ൽ ക​ഴി​വ​തും വീ​ടി​ന​ക​ത്തോ മ​ര​ത്ത​ണ​ലി​ലോ വി​ശ്ര​മി​ക്കു​ക. പ്രാ​യാ​ധി​ക്യ​മു​ള​ള​വ​രു​ടെ​യും കു​ഞ്ഞു​ങ്ങ​ളു​ടെ​യും മ​റ്റ്രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യെ​ടു​ക്കു​ന്ന​വ​രു​ടെ​യും ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക. വീ​ടി​ന​ക​ത്ത് ധാ​രാ​ളം കാ​റ്റു​ക​ട​ക്കു​ന്ന രീ​തി​യി​ലും വീ​ടി​ന​ക​ത്തെ ചൂ​ട് പു​റ​ത്തു​പോ​ക​ത്ത​ക്ക രീ​തി​യി​ൽ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും തു​റ​ന്നി​ടു​ക.

മ​ദ്യ​പാ​ന​വും, ചാ​യ, കാ​പ്പി, കൊ​ക്ക​ക്കോ​ള പോ​ലു​ള​ള പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ​യും ഒ​ഴി​വാ​ക്കു​ക. സൂ​ര്യാ​ഘാ​ത​ത്തി​ന്‍റെ സം​ശ​യം തോ​ന്നി​യാ​ൽ ജോ​ലി ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന വെ​യി​ലു​ള​ള​സ്ഥ​ല​ത്തു നി​ന്നും ത​ണു​ത്ത സ്ഥ​ല​ത്തേ​ക്ക് മാ​റു​ക, ത​ണു​ത്ത വെ​ള​ളം കൊ​ണ്ട് ശ​രീ​രം​തു​ട​യ്ക്കു​ക, വീ​ശു​ക, ഫാ​ൻ, എ​സി തു​ട​ങ്ങി​യ​വ​യു​ടെ സ​ഹാ​യ​ത്താ​ൽ ശ​രീ​രം ത​ണു​പ്പി​ക്കു​ക. ധാ​രാ​ളം വെ​ള​ളം കു​ടി​യ്ക്കു​ക. ക​ട്ടി​കൂ​ടി​യ വ​സ്ത്ര​ങ്ങ​ൾ മാ​റ്റു​ക, ക​ഴി​യു​ന്ന​തും വേ​ഗം ഡോ​ക്ട​റു​ടെ​അ​ടു​ത്ത് എ​ത്തി​ക്കു​ക എ​ന്നി​വ ശ്ര​ദ്ധി​ക്ക​ണം.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS