​പ​രാ​തി​യു​മാ​യി ഭാ​ര്യ​യ്ക്കൊ​പ്പം എ​ത്തി​യ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി; സംഭവം ആലപ്പുഴയില്‍

ആ​ല​പ്പു​ഴ: പ​രാ​തി​ക്കാ​രി​യാ​യ ഭാ​ര്യ​യ്ക്കൊ​പ്പം സ്റ്റേ​ഷ​നി​ലെ​ത്തി​യ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യ​താ​യി തോ​ട്ട​പ്പ​ള്ളി ഖ​ദീ​ജ മ​ൻ​സി​ലി​ൽ ഹ​സീ​ന, സ​ലിം ദ​ന്പ​തി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

പു​റ​ക്കാ​ട് ക​രൂ​രി​ൽ ന​ട​ത്തു​ന്ന വ്യാ​പാ​ര ശാ​ല​യു​ടെ കെ​ട്ടി​ട ഉ​ട​മ​യു​മാ​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​ക്ക് ഹ​സീ​ന ന​ൽ​കി​യ പ​രാ​തി പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഭ​ർ​ത്താ​വു​മൊ​ത്ത് ക​ഴി​ഞ്ഞ 26ന് ​അ​ന്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. കെ​ട്ടി​ട ഉ​ട​മ​യു​ടെ മ​ക്ക​ളാ​യ മ​ധു, ഷാ​ജി എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നി​ടെ സി​ഐ സ​ലി​മി​നെ മ​ർ​ദി​ച്ച​താ​യി ഇ​രു​വ​രും ആ​രോ​പി​ച്ചു.

കോ​ട്ട​യം സ്വ​ദേ​ശി​നി​ക്കു ക​ടം​വാ​ങ്ങി​യ തു​ക കൊ​ടു​ത്തി​ല്ലെ​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് ത​ന്നെ ക​ള്ള​ക്കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ ഇ​വ​രു​മാ​യി ഒ​രു​ത​ര​ത്തി​ലു​ള്ള സാ​ന്പ​ത്തി​ക ഇ​ട​പെ​ട​ലും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് സ​ലിം പ​റ​ഞ്ഞു.

Related posts