ജെ​യ്ക്കി​ന്റെ ഭാ​ര്യ ഗീ​തു​വി​നെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി ! ‘ഫാ​ന്റം പൈ​ലി’​യ്‌​ക്കെ​തി​രേ കേ​സ്

പു​തു​പ്പ​ള്ളി​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി ജെ​യ്ക് സി ​തോ​മ​സി​ന്റെ ഭാ​ര്യ ഗീ​തു​വി​നെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ മ​ണ​ര്‍​കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.

ഫാ​ന്റം പൈ​ലി എ​ന്ന ഫേ​സ്ബു​ക് പേ​ജി​ന്റെ അ​ഡ്മി​നെ പ്ര​തി​യാ​ക്കി​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ജെ​യ്കി​ന്റെ ഭാ​ര്യ ഗീ​തു തോ​മ​സ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്.

മൂ​ന്നു ദി​വ​സം മു​മ്പാ​ണ് ഗീ​തു കോ​ട്ട​യം എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. കോ​ട്ട​യം എ​സ്പി പ​രാ​തി മ​ണ​ര്‍​കാ​ട് പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

ഫാ​ന്റം പൈ​ലി എ​ന്ന പേ​രി​ലു​ള്ള പേ​ജി​ല്‍ നി​ന്നും ത​ന്നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള വീ​ഡി​യോ പ്ര​ച​രി​ക്കു​ന്നു എ​ന്നാ​ണ് ഗീ​തു പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​ത്.

കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് എ​ഫ്ബി പേ​ജി​ന് പി​ന്നി​ലു​ള്ള​തെ​ന്നാ​ണ് ആ​രോ​പ​ണം. ‘ഗ​ര്‍​ഭി​ണി​യെ​ന്ന്’ പ​റ​യ​പ്പെ​ടു​ന്ന ജെ​യ്ക്കി​ന്റെ ഭാ​ര്യ​യെ വി​ട്ടു വോ​ട്ട് പി​ടി​ക്കു​ന്നു എ​ന്ന ത​ര​ത്തി​ലാ​ണ് പ്ര​ചാ​ര​ണം.

ഒ​മ്പ​തു​മാ​സം ഗ​ര്‍​ഭി​ണി​യാ​യ ത​ന്നെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ്ര​ചാ​ര​ണ​മെ​ന്നും ഗീ​തു തോ​മ​സ് പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment