സ്നേഹത്തിന്‍റെ കരസ്പർശം; ടിഫിനിൽ നിന്ന് ഭിക്ഷക്കാരന് ഭക്ഷണം നൽകി വിദ്യാർഥിനി, കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ധാ​രാ​ളം വീ​ഡി​യോ​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ കാ​ണു​ന്ന​വ​രു​ടെ മു​ഖ​ത്ത് പു​ഞ്ചി​രി വി​ട​ർ​ത്തു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇപ്പോൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വൈ​റ​ലാ​കു​ന്ന​ത്. വീ​ഡി​യോ​യി​ൽ ഭി​ക്ഷ യാ​ചി​ച്ചെ​ത്തു​ന്ന ഒ​രാ​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന ഒ​രു സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ കാ​ണാം. 

@queen_of_valley എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ടി​ൽ നി​ന്നാ​ണ് വീ​ഡി​യോ പ​ങ്കി​ട്ട​ത്. പോ​സ്റ്റ് ചെ​യ്ത സ​മ​യം മു​ത​ൽ ഇ​ത് 1 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആളുകൾ വീ​ഡി‍​യോ ക​ണ്ട് ക​ഴി​ഞ്ഞു. പെ​ൺ​കു​ട്ടി ആ​ദ്യം ഭി​ക്ഷ​ക്കാ​ര​ന് പ​ണം ന​ൽ​കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. പി​ന്നീ​ട് അ​വ​ളു​ടെ കൈ​യി​ലു​ള്ള ടി​ഫി​ൻ ബോ​ക്സ് തു​റ​ന്ന് കു​റ​ച്ച് വെ​ള്ള​ത്തോ​ടൊ​പ്പം ഒ​രു സാ​ൻ​ഡ്വിച്ചും അ​യാ​ൾ​ക്ക് ന​ൽ​കി.

യാ​ച​ക​ൻ മ​ടി​ച്ചു​നി​ന്ന​പ്പോ​ൾ അ​വ​ൾ സ്വ​ന്തം കൈ​കൊ​ണ്ട് ഭ​ക്ഷ​ണം വാ​യി​ൽ​വ​ച്ചാ​ണ് ന​ൽ​കി​യ​ത്. പിന്നീട് ആ പെൺകുട്ടി യാ​ച​ക​നെ ഹ​സ്ത​ദാ​നം ചെ​യ്യു​ക​യും തു​ട​ർ​ന്ന് വ​ഴി​യി​ലൂടെ പോ​വു​ക​യും ചെ​യ്യു​ന്ന​തോ​ടെ​യാ​ണ് വീ​ഡി​യോ അ​വ​സാ​നി​ച്ച​ത്. നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ളും ക​മ​ന്‍റു​ക​ളു​മാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ച​ത്. വി​ശ​ന്നു​വ​ല​ഞ്ഞ് യാ​ച​ക​ന് സ്വ​ന്തം ടി​ഫി​നി​ൽ നി​ന്ന് ഭ​ക്ഷ​ണം ന​ൽ​കി​യ​ പെൺകുട്ടിയെ എ​ല്ലാ​വ​രും പ്ര​ശം​സി​ച്ചു. 

‘അ​വ​ളു​ടെ അ​മ്മ ഒ​രു രാ​ജ​കു​മാ​രി​യെ വ​ള​ർ​ത്തി’ എ​ന്നാ​ണ് ഒ​രാ​ൾ വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റി​ട്ടി​രി​ക്കു​ന്ന​ത്. ‘ദൈ​വം അ​യാ​ളു​ടെ കൈ​ക​ൾ പി​ടി​ച്ച് ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​ത് പോ​ലെ തോ​ന്നു​ന്നു’ , ‘ഞാ​ൻ എ​ന്തി​നാ​ണ് ക​ര​യു​ന്ന​ത്! എ​ന്നി​ങ്ങ​നെ​യു​ള്ള വി​കാ​ര​ഭ​രി​ത​മാ​യ ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ വ​ന്നി​രി​ക്കു​ന്ന​ത്. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment