മാലിന്യം പൊതുവഴിയിലേക്ക് ഒഴുക്കി ഹോട്ടൽ ഉടമകളുടെ വെല്ലുവിളി; കോട്ടയം മെ​ഡി​ക്ക​ൽ കോ​ള​ജി​നു മു​ൻ​പി​ലു​ള്ള കാഴ്ച ദയനീയം

കോ​ട്ട​യം: ഗാ​ന്ധി​ന​ഗ​റി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​നു മു​ൻ​പി​ലു​ള്ള പാ​ത​യോ​ര​ത്തെ അ​ന​ധി​കൃ​ത ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും ത​ട്ടു​ക​ട​ക​ളും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ നീ​ക്കം ചെ​യ്യു​ന്പോ​ൾ മ​റു വ​ശ​ത്ത് മാ​ലി​ന്യം പൊ​തു​വ​ഴി​യി​ലേ​യ്ക്ക് ഒ​ഴു​ക്കി വെ​ല്ലു​വി​ളി​ച്ച് ഹോ​ട്ട​ലു​ക​ൾ.

മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ന്‍റി​നു സ​മീ​പം ആ​ശ്ര​യ റോ​ഡി​ന്‍റെ ഇ​ട​തു ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ൽ നി​ന്നു​ള്ള മ​ലി​ന ജ​ല​മാ​ണ് പൊ​തു​സ്ഥ​ല​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​ക​ളി​ലെ മ​ലി​ന​ജ​ല​വും ന​ടു​റോ​ഡി​ലേ​ക്കും മ​റ്റും ഒ​ഴു​ക്കി​വി​ടു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

മ​ലി​ന​ജ​ലം മു​ണ്ടാ​ർ തോ​ട്ടി​ലൂ​ടെ ഒ​ഴു​കി മീ​ന​ച്ചി​ലാ​റ്റി​ൽ വ​ഴി കു​ട​മാ​ളൂ​ർ പ​ന്പ് ഹൗ​സ് ഭാ​ഗ​ത്തേ​ക്കാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ഈ ​വെ​ള്ള​മാ​ണ് അ​യ്മ​നം, ആ​ർ​പ്പൂ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും, മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും കു​ടി​വെ​ള്ള​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പ​ന്പു ചെ​യ്യു​ന്ന​ത്.

നി​ല​വി​ൽ ഈ ​ഭാ​ഗ​ത്തെ വെ​ള്ള​ത്തി​ൽ കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ അ​ള​വ് അ​നു​വ​ദ​നീ​യ​മാ​യ​തി​ലും ഇ​ര​ട്ടി​യി​ല​ധി​ക​മാ​ണ്. മാ​ത്ര​മ​ല്ല വെ​ള്ള​ത്തി​ന്‍റെ ശു​ദ്ധി പ​രി​ശോ​ധി​ച്ച് ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്ന സം​വി​ധാ​ന​വും നി​ല​വി​ലി​ല്ല.

വേ​ന​ൽ​ക്കാ​ല​മാ​കു​ന്ന​തോ​ടെ ജ​ല​ത്തി​ലെ മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ് കൂ​ടു​ക​യും ചെ​യ്യും. ഈ ​വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​തോ​ടെ പ​ക​ർ​ച്ച​വ്യാ​ധി പ​ട​ർ​ന്നു പി​ടി​ക്കു​വാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്.

2005 ൽ ​ഈ മേ​ഖ​ല​ക​ളി​ൽ മ​ഞ്ഞ​പി​ത്തം വ്യാ​പ​ക​മാ​കു​ക​യും, ഒ​രു ഡോ​ക്ട​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ

സ്ഥ​ല​ത്തെ​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​ര​ത്തെ അ​ന​ധി​കൃ​ത കൈ​യ്യേ​റ്റ​ങ്ങ​ളും മ​ലി​ന​ജ​ലം പൊ​തു ഇ​ട​ങ്ങ​ളി​ലേ​യ്ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​തും ത​ട​ഞ്ഞി​രു​ന്നു. പി​ന്നീ​ട് തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യ​തു​മി​ല്ല. ഇ​തോ​ടെ എ​ല്ലാം പ​ഴ​യ രീ​തി​യി​ലാ​കു​ക​യും ചെ​യ്തു.

Related posts

Leave a Comment