സാമൂഹ്യ വിരുദ്ധരുടെ ക്രൂരത മിണ്ടാപ്രാണികളോട്; വട്ടിയൂർക്കാവിൽ ബാ​ങ്കി​നു മു​ന്നി​ല്‍ പൂ​ച്ച​ക​ളു​ടെ ജ​ഡം; പ്ര​തി​ഷേ​ധി​ച്ചു നാ​ട്ടു​കാ​ർ 

പേ​രൂ​ര്‍​ക്ക​ട: ബാ​ങ്കി​നു മു​ന്നി​ല്‍ പൂ​ച്ച​ക​ളു​ടെ ജ​ഡം കൊ​ണ്ടി​ട്ട​തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വ​ട്ടി​യൂ​ര്‍​ക്കാ​വ് കാ​ഞ്ഞി​രം​പാ​റ ഫെ​ഡ​റ​ല്‍ ബാ​ങ്കി​നു മു​ന്നി​ല്‍ പൂ​ച്ച​ക​ളു​ടെ ജ​ഡം ക​ണ്ട​ത്.

വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മു​മ്പും ബാ​ങ്കി​നു സ​മീ​പം സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ പൂ​ച്ച​യു​ടെ ജ​ഡം കൊ​ണ്ടി​ട്ടി​ട്ടു​ണ്ടെ​ന്നു ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു.

സാ​ധാ​ര​ണ ബാ​ങ്ക് അ​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​ണ് ജ​ഡ​ങ്ങ​ള്‍ കാ​ണാ​റു​ള്ള​തെ​ന്നും ബാ​ങ്ക് തു​റ​ക്കു​ന്ന​ദി​വ​സം ജീ​വ​ന​ക്കാ​ര്‍ എ​ത്തു​മ്പോ​ഴാ​ണ് വി​വ​രം അ​റി​യു​ന്ന​തെ​ന്നു​മാ​ണ് ഇ​വ​ര്‍ പ​റ​യു​ന്ന​ത്.

അ​തി​നി​ടെ പൂ​ച്ച​ക​ളു​ടെ ജ​ഡം ക​ണ്ട​തോ​ടെ ബാ​ങ്കി​ലെ​ത്തി​യ​വ​രും പ്ര​ദേ​ശ​വാ​സി​ക​ളും പ്ര​തി​ഷേ​ധി​ച്ചു. സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment