എല്ലാ ജീവിതസൗകര്യമുണ്ടായിട്ടും സൗമ്യയുടെ സംശയം ഷീജുവിന്‍റെ ജീവനൊടുത്തു; ഭാര്യ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ഷിജുവിന്‍റെ ജീവിതം ഒരു സിനിമാക്കഥ പോലെ…

പാ​ലോ​ട്: ഭാര്യ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പാലോട് സ്വദേശി ഷിജുവിന്‍റെ ജീവിതം ഒരു സിനിമാക്കഥ പോലെ സംഭവബഹുലം.

എ​ട്ടു​ വ​ർ​ഷം മു​മ്പ് അ​ൻ​പ​തു ല​ക്ഷം രൂ​പ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ല​ഭി​ച്ച ഷിജു ആ പണംകൊണ്ട് സ്ഥലം വാങ്ങി അവിടെ തന്‍റെ സ്വപ്ന ഭവനം പണിതിരുന്നു.

എന്നാൽ, അവിടെ സമാധാനത്തോടെ ജീവിക്കാമെന്നുള്ള ആഗ്രഹത്തിന് ഭാര്യയുടെ സംശയ രോഗം വിലങ്ങു തടി‍യായി.

ഒടുവിൽ ഭാര്യയയുടെ കൈകൊണ്ടു തന്നെ ഷിജു വിന്‍റെ അന്ത്യവും സംഭവിച്ചു. മ​സ്ക​റ്റി​ലെ സൂ​പ്പ​ർ ​മാ​ർ​ക്ക​റ്റി​ൽ ന​ട​ത്തി​യ ന​റു​ക്കെ​ടു​പ്പി​ലാ​ണ് ഷീ​ജുവിനു സ​മ്മാ​ന​മാ​യി 50 ല​ക്ഷം രൂ​പ ല​ഭി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​രയോ​ടെ​യാ​ണ് ഭാ​ര്യ സൗ​മ്യ വേ​ലി​ക്ക​ല്ലി​ന്‍റെ ഭാ​ഗ​വും ടൈ​ൽ​സ് ക​ഷണ​വും ഉ​പ​യോ​ഗി​ച്ചു ത​ല​യ്ക്ക​ടി​ച്ചു ക്രൂ​ര​മാ​യി ഷിജുവിനെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.കൊ​ല​യ്ക്കു ശേ​ഷം വീ​ട്ടി​ൽ നി​ന്നി​റ​ങ്ങിയ സൗ​മ്യ​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​ത്രി സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ഷീ​ജു​വും സൗ​മ്യ​യും പോ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ഷീ​ജു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി.

വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ വാ​തി​ലി​ൽ ഫോ​ൺ ചെ​യ്തുകൊ​ണ്ടി​രു​ന്ന ഷീ​ജു​വി​നെ ക്ഷേ​ത്ര​ത്തി​ൽനി​ന്നു തി​രി​കെ​യെ​ത്തി​യ സൗ​മ്യ ആ​ദ്യം വേ​ലി​ക്ക​ല്ലി​ന്‍റെ ഒ​രു ഭാ​ഗം കൊ​ണ്ടു ത​ല​യ്ക്ക​ടി​ച്ചു.

തു​ട​ർ​ന്ന് സ​മീ​പ​ത്തു കി​ട​ന്ന ടൈ​ൽ​സി​ന്‍റെ ഭാ​ഗം എ​ടു​ത്തും ത​ല​യ്ക്ക​ടി​ച്ചു. മ​ര​ണം ഉ​റ​പ്പാ​ക്കി​യ​തി​നു ശേ​ഷം സൗ​മ്യ തി​രി​കെ ക്ഷേ​ത്ര​ത്തി​ലേ​ക്കു മ​ട​ങ്ങു​ക​യു​ണ്ടാ​യ​ത്.

സം​ഭ​വ സ​മ​യം ഇ​തു വ​ഴി വ​ന്ന സ്വ​കാ​ര്യ ജീ​പ്പു​കാ​രോ​ടു സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും സൗ​മ്യ​യു​ടെ കൈയിൽ ര​ക്ത​ക്ക​റ ക​ണ്ട​തി​നെത്തു​ട​ർ​ന്നു ജീ​പ്പു​കാ​ർ കൊ​ണ്ടു പോ​യി​ല്ല.

ഉ​ത്സ​വ​മാ​യി​രു​ന്ന​തി​നാ​ൽ ക്ഷേ​ത്ര​ത്തി​ൽ ധാ​രാ​ളം പേ​ർ എ​ത്തി​യി​രു​ന്നു.​ഇ​വ​രി​ൽ ചി​ല​രോ​ടാ​ണ് സൗ​മ്യ താ​ൻ ത​ന്‍റെ ഭ​ർ​ത്താ​വി​നെ കൊ​ന്നു​വെ​ന്ന് അ​റി​യി​ച്ച​ത്.​

സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഷീ​ജു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഷിജു​വി​നെക്കു​റി​ച്ചു സൗ​മ്യ​യ്ക്കുണ്ടായ ഉ​ണ്ടാ​യ സം​ശ​യ​മാ​ണ് ആ ജീവനെടുത്തത്.

Related posts

Leave a Comment