പോ​ക്സോ കേ​സ്; സി​പി​എം ജി​ല്ലാ ക​മ്മിറ്റി അം​ഗ​ത്തെ സ​സ്പെ​ൻ​ഡ് ചെയ്തു

കോ​ഴി​ക്കോ​ട്: പോ​ക്സോ കേ​സി​ൽ പ്രതിയായ സി​പി​എം ജി​ല്ലാ ക​മ്മിറ്റി അം​ഗ​ത്തി​ന് സ​സ്പെ​ൻ​ഷ​ൻ. മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി അം​ഗം വേ​ലാ​യു​ധ​ൻ വ​ള്ളി​ക്കു​ന്നി​നാ​ണ് സ​സ്പെ​ൻ​ഷ​ൻ. ഇ​ന്ന​ലെ ചേ​ർ​ന്ന സി​പി​എം ജി​ല്ലാ നേ​തൃ​യോ​ഗ​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഇ​യാ​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. വി​മ​ർ​ശ​നം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് പാ​ർ​ട്ടി ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് ന​ല്ല​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യി​രു​ന്നു സം​ഭ​വം. ബ​സ് യാ​ത്ര​യ്ക്കി​ടെ​യാ​ണ് ഇ​യാ​ൾ ആ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. എ​ന്നാ​ൽ സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ലെ​ന്നാ​ണ് സി​പി​എം മ​ല​പ്പു​റം ജി​ല്ലാ ഘ​ട​കം പ​റ​ഞ്ഞി​രു​ന്ന​ത്. പോ​ക്സോ നി​യ​മ​ത്തി​ലെ ഏ​ഴ്, എ​ട്ട് വ​കു​പ്പു​ക​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ദു​ർ​ബ​ല​മാ​യ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യ​തെ​ന്നും രാ​ഷ്‌ട്രീയ സ്വാ​ധീ​ന​മാ​ണ് ഇ​തി​ന് കാ​ര​ണ​മെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.

Read More

മെ​ഡ​ക്‌സ് “മെ​ഗാ​വി​സ്മ​യം’; കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വിജ്ഞാനോത്സവം

കോ​ട്ട​യം: കാ​ഴ്ച​യു​ടെ മ​ഹാ​വി​സ്മ​യ​മാ​യി മെ​ഡ​ക്‌​സ്-2023​ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ തു​ട​ക്ക​മാ​യി. ജ​ന​നം മു​ത​ല്‍ മ​ര​ണം വ​രെ​യു​ള്ള ജീ​വി​ത​ച​ക്രം ക​ണ്ടും കേ​ട്ടും പ​ഠി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് മെ​ഡ​ക്‌​സി​ലു​ള്ള​ത്.   അ​വ​യ​വ​ങ്ങ​ള്‍, രോ​ഗ​ങ്ങ​ള്‍, ചി​കി​ത്സാ​യ​ന്ത്ര​ങ്ങ​ള്‍, പ്ര​തി​രോ​ധ​മാ​ര്‍​ഗ​ങ്ങ​ള്‍ തു​ട​ങ്ങി വൈ​ദ്യ​ശാ​സ്ത്ര​പ​ര​മാ​യ ഒ​ട്ടേ​റെ വി​വ​ര​ങ്ങ​ള്‍ അ​റി​യാ​നു​ള്ള അ​വ​സ​രം. സെ​മി​നാ​റു​ക​ള്‍, വീ​ഡി​യോ പ്ര​ദ​ര്‍​ശ​നം, ഫോ​ട്ടോ​ക​ള്‍, മോ​ഡ​ലു​ക​ള്‍ മെ​ഡ​ക്‌​സ് കാ​ഴ്ച​യു​ടെ അ​പൂ​ര്‍​വ അ​നു​ഭ​വ​മാ​കു​ന്നു.   മ​നു​ഷ്യ​ശ​രീ​ര​ത്തി​നു​ള്ളി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ്ര​ദ​ര്‍​ശ​ന ക​വാ​ടം. പ​കു​തി മ​സി​ലു​ക​ള്‍ നി​റ​ഞ്ഞ മ​നു​ഷ്യ​നും വി​വി​ധ പ്രാ​യ​ങ്ങ​ളി​ല്‍ ശ​രീ​ര​ത്തി​നു സം​ഭ​വി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കാ​ണി​ക്കു​ന്ന ക​വാ​ട​ത്തി​ലൂ​ടെ അ​ക​ത്തേ​ക്കു പ്ര​വേ​ശി​ച്ചാ​ല്‍ മ​നു​ഷ്യ​ന്‍റെ ജ​ന​നം സം​ബ​ന്ധി​ച്ചു​ള്ള എ​ല്ലാ അ​റി​വു​ക​ളും സ​മ്മാ​നി​ക്കു​ന്ന പ്ര​സ​വ ചി​കി​ത്സ വി​ഭാ​ഗ​ത്തി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്.   പ്ര​സ​വ​ത്തി​ന്‍റെ എ​ല്ലാ ഘ​ട്ട​ങ്ങ​ളും രോ​ഗ​ങ്ങ​ളും  ചി​കി​ത്സ​യും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ കാ​ണാം. ക​മ്യൂ​ണി​റ്റി മെ​ഡി​സി​ന്‍ സാ​മൂ​ഹി​ക ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ സ്റ്റാ​ളി​ല്‍ ഈ​ഡി​സ്, ക്യൂ​ല​ക്‌​സ്, അ​നോ​ഫി​ലി​സ് കൊ​തു​കു​ക​ളു​ടെ വ​ലി​യ രൂ​പ​ങ്ങ​ളാ​ണു പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.…

Read More

മൂ​വാ​റ്റു​പു​ഴയിൽ ആ​സാം സ്വ​ദേ​ശി​ക​ൾ വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വം; പ്രതിയെ തെരഞ്ഞ് പോലീസ് ഒ​ഡീഷ​യി​ൽ

മൂ​വാ​റ്റു​പു​ഴ: ത​ടി​മി​ല്‍ ജീ​വ​ന​ക്കാ​രാ​യ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളെ താ​മ​സ സ്ഥ​ല​ത്ത് ക​ഴു​ത്തി​ന് വെ​ട്ടേ​റ്റ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ഞ്ചം​ഗ അ​ന്വേ​ഷ​ണ സം​ഘം ഒ​ഡീഷ​യി​ലേ​ക്കു പു​റ​പ്പെ​ട്ടു. ഇ​ന്നു രാ​വി​ലെ വി​മാ​ന മാ​ർ​ഗ​മാ​ണ് സം​ഘം യാ​ത്ര തി​രി​ച്ച​ത്. ആ​നി​ക്കാ​ട് ക​മ്പ​നി​പ​ടി​യി​ലു​ള്ള ത​ടി​മി​ല്ലി​ലെ ജീ​വ​ന​ക്കാ​രാ​യ മോ​ഹ​ന്‍​തോ (40), ദീ​പ​ങ്ക​ര്‍ ബ​സു​മ്മ (37) എ​ന്നീ അ​സം സ്വ​ദേ​ശി​ക​ളെ​യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ മി​ല്ലി​ന് സ​മീ​പ​ം അ​ടൂ​പ​റ​മ്പ് ക​മ്പ​നി​പ്പ​ടി​യി​ല്‍ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. നി​ല​ത്ത് ഒ​രാ​ള്‍ ചെ​രി​ഞ്ഞും മ​റ്റൊ​രാ​ള്‍ ക​മ​ഴ്ന്ന നി​ല​യി​ലു​മാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ര്‍​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന ഒഡീഷ സ്വ​ദേ​ശി ഗോ​പാ​ല്‍ മാ​ലി​ക്കി​നെ (22) കാ​ണ്മാ​നി​ല്ല. ഇ​യാ​ളെ അ​ന്വേ​ഷി​ച്ചാ​ണ് പോ​ലീ​സ് സം​ഘം ഒ​റീ​സ​യി​ലേ​ക്കു തി​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​ര്‍​ക്കൊ​പ്പം ജോ​ലി ചെ​യ്യു​ന്ന സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന അ​സം സ്വ​ദേ​ശി സ​ന്തോ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കൊല പാതകമെന്നാണ് പോലീസി ന്‍റെ നിഗമനം.മോ​ഹ​ന്‍​തോ, ദീ​പ​ങ്ക​ര്‍ ബ​സു​മ്മ, ഗോ​പാ​ല്‍ മാ​ലി​ക്ക് എ​ന്നി​വ​ര്‍…

Read More

ക​ര​യാ​ക്ര​മ​ണ​ത്തി​ൽ ഗാ​സ മു​ന​മ്പ് ര​ണ്ടാ​യി വി​ഭ​ജി​ച്ചെ​ന്ന് ഇ​സ്ര​യേ​ല്‍ സൈ​ന്യം

ടെ​ല്‍ അ​വീ​വ്: ഗാ​സ മു​ന​മ്പി​ല്‍ ത​ങ്ങ​ള്‍ ന​ട​ത്തു​ന്ന ക​ര​യാ​ക്ര​മ​ണം പ്ര​ദേ​ശ​ത്തെ ര​ണ്ടാ​യി വി​ഭ​ജി​ച്ചു​വെ​ന്ന് ഇ​സ്ര​യേ​ല്‍ സൈ​ന്യം. ഹ​മാ​സി​നെ​തി​രേ​യു​ള്ള യു​ദ്ധം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​സ്ര​യേ​ല്‍ സേ​ന​യു​ടെ ഈ ​പ​രാ​മ​ര്‍​ശം. ഇ​സ്ര​യേ​ല്‍ സേ​ന ഗാ​സ ന​ഗ​ര​ത്തെ വ​ള​ഞ്ഞു​വെ​ന്നും ഇ​പ്പോ​ള്‍ തെ​ക്ക​ന്‍ ഗാ​സ, വ​ട​ക്ക​ന്‍ ഗാ​സ എ​ന്നി​ങ്ങ​നെ പ്ര​ദേ​ശം വി​ഭ​ജി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​സ്ര​യേ​ല്‍ സേ​ന​യു​ടെ വ​ക്താ​വ് ഡാ​നി​യേ​ല്‍ ഹ​ഗാ​രി പ​റ​ഞ്ഞു. അ​തേ​സ​മ​യം, പ​ല​സ്തീ​നി​യ​ന്‍ അ​തോ​റി​റ്റി​ക്കാ​ണ് ഗാ​സ​യു​ടെ ഭാ​വി സം​ബ​ന്ധി​ച്ച് നി​ര്‍​ണാ​യ​ക​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വു​ക​യെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ന്‍ പ​റ​ഞ്ഞു. ഇ​റാ​ഖി നേ​താ​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച അ​ദ്ദേ​ഹം സം​ഘ​ര്‍​ഷ ബാ​ധി​ത പ്ര​ദേ​ശ​ത്തെ സ്ഥി​തി​ഗ​തി​ക​ളെ​ക്കു​റി​ച്ച് ച​ര്‍​ച്ച ന​ട​ത്തു​ക​യും ചെ​യ്തു.

Read More

കേ​ര​ളീ​യ​ത്തി​നാ​യി നി​ർ​ബ​ന്ധി​ത പ​ണ​പ്പി​രി​വി​ല്ല: ധനമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളീ​യ​ത്തി​നാ​യി നി​ർ​ബ​ന്ധി​ത പ​ണ​പ്പി​രി​വി​ല്ലെ​ന്ന് ധ​ന​കാ​ര്യ​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. 27 കോ​ടി രൂ​പ​യൊ​ന്നും കേ​ര​ളീ​യ​ത്തി​ന് ചെ​ല​വ​ഴി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ തെ​റ്റാ​ണെന്നും മന്ത്രി പറഞ്ഞു. കേ​ര​ളീ​യ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ൽ പ​ല യു​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്കും പ​ശ്ചാ​ത്താ​പ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​വ​കേ​ര​ള സ​ദ​സി​ന് പ​ണം പി​രി​യ്ക്കാ​ൻ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. താ​ൽ​പ്പ​ര്യ​മു​ള്ള​വ​രെ ഒ​പ്പം കൂ​ട്ടി സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ക്കാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. നെ​ല്ല് സം​ഭ​ര​ണ വി​ഷ​യ​ത്തി​ൽ സ​പ്ലൈ​കോ​യു​ടെ ഭാ​ഗ​ത്ത് പ​ല വീ​ഴ്ച​ക​ളും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. സ​പ്ലൈ​കോ​യെ ഇ​നി പ​ഴ​യ രീ​തി​യി​ൽ പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ധ​ന​കാ​ര്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Read More

ടാ​സ്‌​ക് ഒ​ന്നി​ന് നൂ​റു രൂ​പ, ആ​ക​ര്‍​ഷ​ക​മാ​യ പ​ലി​ശ; ക​രി​വെ​ള്ളൂ​രു​കാ​ര​ന് ന​ഷ്ട​മാ​യ​ത് പ​തി​നൊ​ന്ന​ര ല​ക്ഷം

പ​യ്യ​ന്നൂ​ര്‍: ഒൺലൈൻ ടാ​സ്‌​കി​ന് നൂ​റു​രൂ​പ വീ​തം ന​ല്‍​കി​യും അ​ധി​ക​ലാ​ഭം വാ​ഗ്ദാ​നം ന​ല്‍​കി​യു​മു​ള്ള ത​ട്ടി​പ്പ് വീ​ണ്ടും. ഇ​ത്ത​വ​ണ ക​രി​വെ​ള്ളൂ​ര്‍ സ്വ​ദേ​ശി​ക്ക് ന​ഷ്ട​മാ​യ​ത്‌ 11,45,700 രൂ​പ. ത​ട്ടി​പ്പി​നെ​തി​രെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സ്. ടാ​സ്‌​ക് ന​ല്‍​കി​യും മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി​യും ത​ട്ടി​പ്പു​ക​ള്‍ അ​ര​ങ്ങേ​റി​യ പ​യ്യ​ന്നൂ​രി​ല്‍​നി​ന്നും പ​തി​നൊ​ന്ന​ര ല​ക്ഷ​ത്തി​ന്‍റെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യു​ള്ള പ​രാ​തി​യു​മു​യ​രു​ന്നു. ക​രി​വെ​ള്ളൂ​ര്‍ പ​ലി​യേ​രി​ക്കൊ​വ്വ​ലി​ലെ സി.​വി.​രാ​ഹു​ലാ​ണ് ക​ണ്ണൂ​രി​ലെ സു​മി​ത്ത്, വ​നി​ത എ​ന്നി​വ​ര്‍​ക്കെ​തി​രേ​യു​ള്ള പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 19, 20 എ​ന്നീ ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. ഡി​മാ​റ്റ് സ​ര്‍​വീ​സ് ചെ​യ്താ​ല്‍ ടാ​സ്‌​ക് ഒ​ന്നി​ന് നൂ​റു രൂ​പ വീ​ത​വും കൂ​ടു​ത​ല്‍ നി​ക്ഷേ​പ​ത്തി​ന് ആ​ക​ര്‍​ഷ​ക​മാ​യ അ​ധി​ക പ​ലി​ശ​യും ന​ല്കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​ന​മെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​തി​ന്‍​പ്ര​കാ​രം യു​പി ഐ​ഡി​യി​ലൂ​ടേ​യും ബാ​ങ്കു​വ​ഴി​യാ​യും 11,45,700 രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി. പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Read More

ഹ​മാ​സ് കേ​ന്ദ്ര​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ നി​ർ​മി​ത​ബു​ദ്ധി; ഗാ​സ സി​റ്റി വ​ള​ഞ്ഞ് ഇ​സ്രേ​ലി സേ​ന

ജ​റൂ​സ​ലെം: ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ-​ഹ​മാ​സ് പോ​രാ​ട്ടം രൂ​ക്ഷ​മാ​യി​രി​ക്കെ ഇ​സ്രേ​ലി സേ​ന എ​ല്ലാ വ​ശ​ത്തു​നി​ന്നും ഗാ​സ സി​റ്റി വ​ള​ഞ്ഞു. ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളു​ടെ തു​ര​ങ്ക​ങ്ങ​ൾ ത​ക​ർ​ക്കാ​ൻ ഐ​ഡി​എ​ഫി​ന്‍റെ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തെ രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ഉ​ന്ന​ത​നേ​താ​ക്ക​ള​ട​ക്കം നി​ര​വ​ധി ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചെ​ന്നും, ഹ​മാ​സ് കേ​ന്ദ്ര​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ നി​ർ​മി​ത​ബു​ദ്ധി ഉ​പ​യോ​ഗി​ക്കു​മെ​ന്നും ഐ​ഡി​എ​ഫ് അ​റി​യി​ച്ചു. ഗാ​സ​യി​ൽ ക​ട​ന്നു​ക​യ​റി ന​ട​ത്തു​ന്ന പോ​രാ​ട്ട​ത്തി​ൽ ത​ങ്ങ​ളു​ടെ 18 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് ഇ​സ്രേ​ലി സേ​നാ ത​ല​വ​ൻ ല​ഫ്. ജ​ന​റ​ൽ ഹെ​ർ​സി ഹ​ലേ​വി പ​റ​ഞ്ഞു. ഇ​ന്ന​ലെ റാ​ഫ അ​തി​ർ​ത്തി വ​ഴി അ​ഞ്ഞൂ​റോ​ളം പേ​ർ ഈ​ജി​പ്തി​ലെ​ത്തി. ബു​ധ​നാ​ഴ്ച​യാ​ണ് റാ​ഫ അ​തി​ർ​ത്തി തു​റ​ന്ന​ത്. ഗാ​സ​യി​ൽ ഇ​സ്രേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 9061 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗാ​സ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ​രി​ക്കേ​റ്റ 20,000 പേ​ർ ഗാ​സാ മു​ന​ന്പി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് ഡോ​ക്ടേ​ഴ്സ് വി​ത്തൗ​ട്ട് ബോ​ർ​ഡേ​ഴ്സ് അ​റി​യി​ച്ചു. ജ​ബ​ലി​യ​യി​ലെ യു​എ​ൻ സ്കൂ​ളി​നു സ​മീ​പ​മു​ണ്ടാ​യ ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ 27 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഹ​മാ​സ് പ​റ​ഞ്ഞു. ഗാ​സ​യി​ലെ…

Read More

സൗ​ദി​യി​ൽ ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​നും പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത

റി​യാ​ദ്: അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച വ​രെ സൗ​ദി​യി​ൽ വി​വി​ധ മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യ്ക്കൊ​പ്പം ആ​ലി​പ്പ​ഴ വ​ർ​ഷ​വും പൊ​ടി​ക്കാ​റ്റും ഉ​ണ്ടാ​യേ​ക്കാ​മെ​ന്നു മു​ന്ന​റി​യി​പ്പ്. ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ എ​ടു​ക്ക​ണ​മെ​ന്നും വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​ന്ന സ്ഥ​ല​ങ്ങ​ൾ, ച​തു​പ്പ് നി​ല​ങ്ങ​ൾ, താ​ഴ്‌​വ​ര​ക​ൾ എ​ന്നി​വ​യ്ക്ക​ടു​ത്തു​നി​ന്ന് മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ തു​ട​ര​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. മ​ക്ക, ത്വാ​ഇ​ഫ്, ജു​മും, കാ​മി​ൽ, ഖു​ർ​മ, തു​ർ​ബ, റ​നി​യ, അ​ൽ​മു​വൈ​ഹ്, അ​ൽ​ലെ​യ്ത്ത്, ഖു​ൻ​ഫു​ദ, അ​ദ്മ്, അ​ർ​ദി​യാ​ത്ത്, മെ​യ്സാ​ൻ, ബ​ഹ്റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ഴ​ക്ക് കൂ​ടു​ത​ൽ സാ​ധ്യ​ത​യെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ് സൂ​ചി​പ്പി​ച്ചു.

Read More

മരങ്ങൾ കാണാൻ മകളോടൊപ്പം സക്കർബർഗ് ; വൈറലായ് വാരാന്ത്യത്തിലെ റോഡ് യാത്ര

മെ​റ്റാ സി​ഇ​ഒ  മാ​ർ​ക്ക് സ​ക്ക​ർ​ബ​ർ​ഗ് ത​ന്‍റെ മൂ​ന്ന് കു​ട്ടി​ക​ളു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ൾ  പ​ല​പ്പോ​ഴും പ​ങ്കി​ടാ​റു​ണ്ട്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​ര​ങ്ങമായ സെ​ക്വോ​യ​സ് മ​ര​ങ്ങ​ൾ കാ​ണാ​ൻ മ​ക​ളോ​ടൊ​പ്പം അ​ടു​ത്തി​ടെ അ​ദ്ദേ​ഹം ഒ​രു റോ​ഡ് യാ​ത്ര ന​ട​ത്തി. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് സ​ക്ക​ർ​ബ​ർ​ഗ്  പ​റ​ഞ്ഞു, “ഈ ​വാ​രാ​ന്ത്യ​ത്തി​ൽ ഭീ​മാ​കാ​ര​മാ​യ സെ​ക്വോ​യ​ക​ളെ കാ​ണാ​ൻ അ​ച്ഛ​ന്‍റെയും മ​ക​ളുടെയും റോ​ഡ് യാ​ത്ര. 2000-ത്തി​ല​ധി​കം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മ​നോ​ഹ​ര​മാ​യ മ​ര​ങ്ങ​ൾ.” ആ​ദ്യ ചി​ത്ര​ത്തി​ൽ, സ​ക്ക​ർ​ബ​ർ​ഗും മ​ക​ളും ക്യാ​മ​റ​യി​ൽ നി​ന്ന് മാ​റി വ​ലി​യ സെ​ക്വോ​യ​ക​ളി​ലൊ​ന്നി​ലേ​ക്ക് നോ​ക്കു​ന്നു. മ​റ്റൊ​രു വ​ലി​യ മ​ര​ത്തി​ന് മു​ന്നി​ൽ ഇ​രു​വ​രും പു​ഞ്ചി​രി​ക്കു​ന്ന ഒ​രു മ​ധു​ര നി​മി​ഷം ര​ണ്ടാ​മ​ത്തെ ചി​ത്ര​ത്തി​ൽ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. ഷെ​യ​ർ ചെ​യ്‌​ത​തി​ന് ശേ​ഷം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ലൈ​ക്കു​ക​ളും നി​ര​വ​ധി ക​മ​ന്‍റുകളും പോ​സ്റ്റി​ന് ല​ഭി​ച്ചു.’​മ​നോ​ഹ​രം!,’ആ ​വേ​രു​ക​ൾ നോ​ക്കൂ!,ഈ ​ഫോ​ട്ടോ​ക​ൾ ഇ​ഷ്ട​പ്പെ​ട്ടു!!!!’​എ​ന്നി​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ക​ളാ​ണ് പോ​സ്റ്റി​ന് ല​ഭി​ച്ച​ത്.   

Read More

ഹൈ​റി​ച്ചി​നെ​തി​രെ​യു​ള്ള പ​രാ​തി; കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് ഡി​ജി​പി

പ​യ്യ​ന്നൂ​ര്‍: ഹൈ​റി​ച്ചി​ന്‍റെ പേ​രി​ല്‍ നി​യ​മ വി​രു​ദ്ധ​മാ​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യി​ല്‍ ഉ​ട​ന​ടി കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ​ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്. ഹൈ​റി​ച്ചി​ന്‍റെ പേ​രി​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​താ​യി വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നും പൊ​തു പ്ര​വ​ര്‍​ത്ത​ക​നു​മാ​യ കെ.​പി.​ മു​ര​ളീ​ധ​ര​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്. ഹൈ​റി​ച്ച് ക​മ്പ​നി​യു​ടെ പ്രൊ​മോ​ട്ട​ര്‍​മാ​രാ​യ ചി​ല​രെ ഉ​ള്‍​പ്പെ​ടു​ത്തി ഈ ​മാ​സം 13നാ​ണ് കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്. ഇ​തോ​ടൊ​പ്പം ഉ​ന്ന​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ര​ണ്ടാ​ഴ്ച​ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി കാ​ണാ​തി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് ഉ​ട​ന​ടി അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള ഉ​ത്ത​ര​വ് ന​ല​കി​യി​രി​ക്കു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് കു​ണ്ടം​കു​ഴി കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ജി​ബി​ജി നി​ധി​യു​ടെ പേ​രി​ല്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി ന​ല്‍​കി​യി​രു​ന്ന​തും മു​ര​ളീ​ധ​ര​നാ​ണ്.

Read More